മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. 68ഉം 43ഉം വയസ്സുള്ള പ്രവാസികളും 52 വയസുള്ള സ്വദേശിയുമാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 148 ആയി.പുതുതായി 346 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 145 പേർ പ്രവാസികളാണ്.
197 പേർക്ക് സമ്പർക്കത്തിലൂടെയും നാലുപേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 2722 പേരാണ് ചികിത്സയിൽ കഴിയുന്നത്. 455 പേർ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 38666 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.