മനാമ: കോവിഡ് പ്രത്യാഘാതം ഏറ്റവും കൂടുതൽ നേരിട്ട മേഖലകൾക്ക് സഹായം ദീർഘിപ്പിക്കണമെന്ന് പാർലമെന്റ് സർക്കാറിനോട് ആവശ്യപ്പെട്ടു. രക്ഷാപാക്കേജിനുവേണ്ടി അഞ്ച് എം.പിമാർ ചേർന്ന് അവതരിപ്പിച്ച പ്രമേയം പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കി. ബഹ്റൈനികളുടെ ശമ്പളം സർക്കാർ നൽകുക, ബിസിനസുകൾക്ക് സാമ്പത്തികസഹായം നൽകുക, സർക്കാർ ഫീസുകളിൽ ഇളവ് അനുവദിക്കുക എന്നിവയാണ് എം.പിമാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.
ചില മേഖലകൾ ഇപ്പോഴും കോവിഡ് പ്രത്യാഘാതം അനുഭവിക്കുകയാണെന്നും കൂടുതൽ നിയന്ത്രണം വരുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നും പാർലമെന്റിെൻറ സ്വദേശിവത്കരണ കമ്മിറ്റി അധ്യക്ഷൻ ഇബ്രാഹിം അൽ നെഫേയി പറഞ്ഞു. നിലവിൽ യെല്ലോ ലെവലിലെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ നിരവധി സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഓറഞ്ച് ലെവലിലേക്ക് മാറേണ്ടിവന്നാൽ സ്ഥാപനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും. സഹായപദ്ധതി പ്രഖ്യാപിക്കുന്നത് ഈ സ്ഥാപനങ്ങൾക്ക് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.