ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കോവിഡ്

മനാമ: ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമ്പര്‍ക്കത്തിലേര്‍പ്പെട്ടതി​‍െൻറ പേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധയുള്ളതായി കണ്ടെത്തിയത്. ഇതില്‍ 14 പേർ കുട്ടികളാണ്. കുടുംബങ്ങളില്‍ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം നി​ർദേശിച്ചു. കോവിഡ് വ്യാപനം കുറക്കുന്നതിന് ഓരോരുത്തര്‍ക്കും കടമയുള്ളതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.    

കോവിഡ്​: 294 പുതിയ കേസുകൾ

മനാമ: ഞായറാഴ്​ച 10,515 പരിശോധ നടത്തിയതിൽ 294 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 128 പേർ രോഗമുക്തരായി. നിലവിൽ 2440 പേരാണ്​ ചികിത്സയിലുള്ളത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.