മനാമ: കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളിലെ മികവിന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഞ്ചനക്ഷത്ര പദവി ലഭിച്ചു. അന്താരാഷ്ട്ര തലത്തിൽ എയർപോർട്ടുകളിൽ പാലിക്കുന്ന കോവിഡ് പ്രോട്ടോകോളിലും സുരക്ഷ, ശുചീകരണ രീതികളിലും ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന എയർപോർട്ടായാണ് ബഹ്റൈൻ തിരഞ്ഞെടുക്കപ്പെട്ടത്. കൂടുതൽ ശുചിത്വമുള്ള ലോകത്തെ ആദ്യ അഞ്ച് ശതമാനം എയർപോർട്ടുകളുടെ പട്ടികയിലും ബഹ്റൈൻ വിമാനത്താവളം ഇടംപിടിച്ചു. സ്കൈട്രാക്സ് ഇന്റർനാഷനൽ നടത്തിയ പരിശോധനയിലാണ് മികവ് രേഖപ്പെടുത്തിയത്. ഇത്തരമൊരു നേട്ടം അഭിമാനകരമാണെന്ന് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള ബഹ്റൈൻ എയർപോർട്ട് അതോറിറ്റി കമ്പനി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ ബിൻഫലാഹ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ മെച്ചപ്പെട്ട പ്രവർത്തനവുമായി കൂടുതൽ മുന്നേറാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.