മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സാം സാമുവേൽ (51) നിര്യാതനായി. പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി സ്വദേശിയാണ്. കോവിഡ് ബാധിതനായി കഴിഞ്ഞ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി.
ബഹ്റൈനിലെ പൊതു പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു സാം. കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കവേയാണ് രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തൊഴിലാളികൾക്ക് ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സാം സബർമതി കൾച്ചറൽ ഫോറം എന്ന സംഘടനയുടെ പ്രസിഡൻ്റ് കൂടിയായിരുന്നു.
സാധാരണക്കാർക്കിടയിലുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി നിസ്വാർഥമായ പൊതുപ്രവർത്തനം കാഴ്ച വെച്ച സാം ബഹ്റൈനിലെ പ്രവാസികൾക്ക് പ്രിയങ്കരനായ വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 25 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ഭാര്യ: സിസിലി സാം. മക്കള്‍: സിമി സാറ സാം, സോണി സാറ സാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.