മനാമ: കോവിഡ് മഹാമാരിയില്‍ ജീവിതം ദുസ്സഹമായ രാജ്യത്തെ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ജനാധിപത്യത്തിലും മതേതരത്തിലും വിശ്വസിക്കുന്ന ആളുകളുടെ യോജിച്ച മുന്നേറ്റം ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി അഭിപ്രായപ്പെട്ടു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ (എസ്.ഡബ്ല്യു.എ) പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിയിടത്തിലേക്ക് കോർപറേറ്റുകൾക്ക് കടന്നു ചെല്ലാൻ അവസരമൊരുക്കുന്നത് കർഷകരുടെ സ്വാതന്ത്ര്യത്തെയും നിലനിൽപിനെയും തകർക്കും. അതുകൊണ്ടുതന്നെ കർഷക സമരത്തെ പിന്തുണക്കേണ്ടത് രാജ്യത്തെ ജനങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സി.പി.എം അധികാരത്തുടർച്ചക്കുവേണ്ടി തീവ്ര ഹിന്ദുത്വവത്കരണത്തെ പുൽകുന്ന കാഴ്ച ദൗർഭാഗ്യകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ അഭിപ്രായപ്പെട്ടു.
ഗള്‍ഫില്‍നിന്ന് വരുന്നവരുൾപ്പെടെയുള്ളവർക്ക് കേന്ദ്ര സർക്കാര്‍ നിർബന്ധമാക്കിയ 72 മണിക്കൂറിനിടെയുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് പിൻവലിക്കുകയും പ്രവാസികളോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുകയും ചെയ്യണമെന്ന് അധ്യക്ഷത വഹിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യയിൽ എത്തുന്നവർ എയർപോർട്ടിൽ വെച്ചും ടെസ്റ്റ് നടത്തണമെന്നത് പ്രവാസികളെ സംബന്ധിച്ച് അധിക ബാധ്യതയാണ്.
പല ഗൾഫ് രാഷ്്ട്രങ്ങളും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഒഴിവാക്കിയത് മാതൃകയാക്കി കേന്ദ്രസർക്കാറും പ്രവാസി കുടുംബങ്ങളോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണം. വാക്സിൻ എടുത്തവരെ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽനിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും ഉപാധ്യക്ഷൻ മുഹമ്മദലി മലപ്പുറം നന്ദിയും പറഞ്ഞു.
575 പേർക്കുകൂടി കോവിഡ്
മനാമ: ബഹ്റൈനിൽ 575 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 220 പേർ പ്രവാസികളാണ്. 342 പേർക്ക് സമ്പർക്കത്തിലൂടെയും 13 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 7379 പേരാണ് ചികിത്സയിൽ കഴിയുന്നത്. തിങ്കളാഴ്ച ആറു പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. അഞ്ചു സ്വദേശികളും ഒരു പ്രവാസിയുമാണ് മരിച്ചത്. പുതുതായി 922 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,10,007 ആയി ഉയർന്നു.
കോവിഡ് നെഗറ്റിവ് സര്ട്ടിഫിക്കറ്റ്തീ രുമാനത്തില്നിന്ന് കേന്ദ്രം പിന്മാറണം –കെ.എം.സി.സി
മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന പ്രവാസിവിരുദ്ധ നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് എയർ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ.
കൂടാതെ നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍െവച്ച് വീണ്ടും സ്വന്തം ചെലവില്‍ കോവിഡ് പരിശോധന നടത്തണമെന്ന് പറയുന്നത് തികച്ചും പ്രവാസികളെ പ്രയാസപ്പെടുത്തുന്ന നടപടിയാണെന്നും സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. കോവിഡ് വീണ്ടും വ്യാപകമായതോടെ ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാതെയാണ് പലരും നാട്ടിലേക്ക് പോകുന്നത്. അവരെ വീണ്ടും ദുരിതത്തിലാക്കി വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നടപടിയാണ് കേന്ദ്രം ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളത്. ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി പ്രവാസി അനുകൂല നലപാട് സ്വീകരിക്കണം. പെെട്ടന്ന് നാട്ടിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. പരിശോധനയിൽ പോസിറ്റിവായാല്‍ ടിക്കറ്റ് തുക നഷ്ടപ്പെടുകയും ചെയ്യും.
വിമാനത്താവളങ്ങളില്‍ സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഒരുക്കണം. പരസ്യങ്ങള്‍ക്കും മറ്റുമായി അനാവശ്യമായി പണം ചെലവഴിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിെൻറ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ കാര്യത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കണം. നെഗറ്റിവ് ആയവർക്കുപോലും കേരളത്തിലെ 14 ദിവസം ക്വാറൻറീൻ അവസാനിപ്പിക്കണം. കോവിഡിെൻറ പശ്ചാത്തലത്തില്‍ നിയന്ത്രണം നടപ്പിലാക്കണമെങ്കിലും പ്രവാസികളെ ദ്രോഹിക്കാതെ അവരുടെ അവസ്ഥ മനസ്സിലാക്കിയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.