2241 പേർക്ക്​ കൂടി കോവിഡ്​

മ​നാ​മ: രാ​ജ്യ​ത്ത്​ 2241 പേ​ർ​ക്ക്​ കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 1182 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്​​ത​ർ 284,060 ആ​യി. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 17,415 ആ​ണ്. 29 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​തു​വ​രെ ആ​കെ 302,872 രോ​ഗി​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ഉ​ണ്ടാ​യ​ത്. 8,358,734 പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.

കോ​വി​ഡ് ച​ട്ട​ലം​ഘ​നം: റെ​സ്റ്റാ​റ​ന്‍റ് അ​ട​പ്പി​ച്ചു

മ​നാ​മ: കോ​വി​ഡ് നി​യ​മം ലം​ഘി​ച്ച ഒ​രു റെ​സ്റ്റാ​റ​ന്‍റ് അ​ട​ച്ചി​ടാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​ലെ റെ​സ്റ്റാ​റ​ന്‍റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. പ​ബ്ലി​ക്​ ഹെ​ല്‍ത്ത്​ ഡി​പ്പാ​ര്‍ട്മെ​ന്‍റ് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ ലം​ഘ​നം ക​​ണ്ടെ​ത്തി​യ​തും അ​ട​ച്ചി​ടാ​ന്‍ ശി​പാ​ര്‍ശ ന​ട​ത്തി​യ​തും. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 16 റെ​സ്റ്റാ​റ​ന്‍റു​ക​ളി​ലും ഒ​രു കോ​ഫി ഷോ​പ്പി​ലും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. 138 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - covid to 2241 more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.