മനാമ: കോവിഡ് 19 പ്രതിരോധത്തിെൻറ ഭാഗമായി രണ്ടാഴ്ച കൂടി ശക്തമായ കരുതല്‍ വേണമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും കോവിഡ് പ്രതിരോധ സമിതി തലവനുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ പറഞ്ഞു.
സുരക്ഷാ നിര്‍ദേശങ്ങളും കോവിഡ് പ്രോട്ടോകോളും പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. നിലവിലുള്ള സാഹചര്യം മറികടക്കാന്‍ ഓരോരുത്തരും തങ്ങളുടേതായ പങ്ക് വഹിക്കണം. ഒക്ടോബര്‍ 14 വരെയുള്ള നിയന്ത്രണങ്ങളിലൂടെ കോവിഡ് വ്യാപനത്തോത് കുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
കോവിഡ് വ്യാപന നിരക്ക് കുറക്കുന്നതിന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ വിജയം കാണുന്നുണ്ട്. എല്ലാവരും ഇതോടൊപ്പം നില്ക്കുകയാണെങ്കില് പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കും.
കോവിഡ് പ്രതിരോധ സമിതിയോടൊപ്പം നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സേവകര്‍ക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ അതോറിറ്റികള്‍ക്കും സ്വദേശികള്‍ക്കും പ്രവാസി സമൂഹത്തിനും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.