മനാമ: അൽ ബറാക ഇസ്ലാമിക് ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. ശരീഅ വ്യവസ്ഥകളുമായി ചേർന്നുപോകുന്ന രീതിയിലാണ് കാർഡുകൾ തയാറാക്കിയതെന്ന് ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് ഇൗസ അൽ മുതാവ ബഹ്റൈൻ ബെയിലെ ബാങ്ക് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗോൾഡ്, ടൈറ്റാനിയം, പ്ലാറ്റിനം കാർഡുകളാണ് പുറത്തിറക്കിയത്.10000 മുതൽ 50000 ദിനാർ വരെയാണ് ഇൗ കാർഡുകളുടെ വായ്പ പരിധി. യാതൊരു പലിശയും ഇൗടാക്കുന്നില്ല എന്നതാണ് ഇൗ കാർഡുകളുടെ പ്രത്യേകത.
സേവനങ്ങൾക്കുപകരമായി കമ്മീഷൻ ആണ് ഇൗടാക്കുന്നതെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് ഇസ്ലാമിക് ബാങ്കിങ്ങിനുള്ളിൽ നിൽക്കുന്ന വിവിധ സേവനങ്ങൾ തുടർന്നും ലഭ്യമാക്കുമെന്നും അവർ പറഞ്ഞു. ചുരുങ്ങിയത് 250 ദിനാർ ശമ്പളമുള്ളവർക്ക് കാർഡിന് അപേക്ഷിക്കാം. വായ്പ പരിധി അപേക്ഷകരുടെ പ്രതിമാസ വരുമാനം അനുസരിച്ച് നിജപ്പെടുത്തും. കാർഡിന് വാർഷിക ഫീസും ഇൗടാക്കില്ല. തുടക്കത്തിൽ 2,500 കാർഡുകൾ അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ബഹ്റൈനികൾക്കും പ്രവാസികൾക്കും ഒരുപോലെ ഉപകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.