മനാമ: മാധ്യമ പ്രവർത്തകരുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. പ്രാദേശിക പത്രങ്ങളുടെ എഡിറ്റർമാരുമായി നടത്തിയ ചർച്ചയിൽ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ രാജ്യത്തിന്‍റെ വളർച്ചക്കും പുരോഗതിക്കും കരുത്ത് പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് മാധ്യമങ്ങൾ നൽകിയ പിന്തുണയും പ്രോത്സാഹനവും ഏറെ വിസ്മയാവഹമായിരുന്നു. വിവിധ മേഖലകളിലുള്ള പ്രതിസന്ധികൾ നേരിടുന്നതിനും ക്രിയാത്മക ഇടപെടലുകളിലൂടെ രാജ്യത്തിന് ഗുണകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതിനും മാധ്യമങ്ങൾ പ്രത്യേകം ഊന്നൽ നൽകിയത് അദ്ദേഹം അനുസ്മരിച്ചു. മാധ്യമ മേഖലയെ സ്വതന്ത്രമാക്കുന്നതിനും അവയുടെ സേവനം രാജ്യനന്മക്കായി ഉപയോഗപ്പെടുത്തുന്നതിനും നേരത്തെ തന്നെ നയം രൂപപ്പെടുത്തിയിരുന്നു. ഹമദ് രാജാവിന്‍റെ ഈ നയം സമൂഹത്തെ ഒറ്റക്കെട്ടായി നിർത്തുന്നതിനും പ്രതിസന്ധികളെ നേരിടുന്നതിനും വഴിയൊരുക്കിയതായി പ്രിൻസ് സൽമാൻ ചൂണ്ടിക്കാട്ടി.
റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മന്ത്രിസഭ കാര്യാലയ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലികി തുടങ്ങിയവരും സന്നിഹിതരായിരുന്നു. കോവിഡ് നേരിടുന്നിൽ പങ്ക് വഹിച്ചവർക്കുള്ള പുരസ്കാരങ്ങൾ വിവിധ പത്രാധിപന്മാർക്ക് അദ്ദേഹം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.