യു.എ.ഇ സന്ദർശനത്തിനുശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തുന്നു

ഹമദ് രാജാവ് അബൂദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

മനാമ: യു.എ.ഇ സന്ദർശനത്തിനെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന അസി. കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഹമദ് രാജാവിന്‍റെ താമസ സ്ഥലത്തെത്തിയാണ് അദ്ദേഹം ചർച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യ ബന്ധവും ഇഴയടുപ്പവും കൂടുതൽ ശക്തമാക്കാൻ പരസ്പര സന്ദർശനങ്ങൾ ഉപകരിക്കുമെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും ഉയർച്ചയിലേക്കും നയിക്കാൻ ഹമദ് രാജാവിന് സാധിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിക്കുകയും ചെയ്തു. സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഹമദ് രാജാവ് ബഹ്റൈനിൽ തിരിച്ചെത്തി. 

Tags:    
News Summary - Crown Prince of Abu Dhabi King Hamad meets with

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.