തം​കീ​നും സാ​ൻ​സ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ത​മ്മി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ച​പ്പോ​ൾ 

സൈബർ സുരക്ഷാപരിശീലനം: സാൻസ് ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ

മനാമ: യുവാക്കൾക്ക് സൈബർ സുരക്ഷാമേഖലയിൽ പരിശീലനം നൽകുന്നതിന് സാൻസ് ഇൻസ്റ്റിറ്റ്യൂട്ടുമായി 'തംകീൻ' കരാറിൽ ഒപ്പുവെച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200 യുവാക്കൾക്ക് പരിശീലനം നൽകുന്നതിനാണ് കരാർ.

നിലവിലെ തൊഴിൽവിപണി ആവശ്യങ്ങൾക്കനുസരിച്ചും ഭാവിപദ്ധതികളെ മുന്നിൽ കണ്ടും തദ്ദേശീയയുവാക്കളെ സൈബർ സുരക്ഷാമേഖലയിൽ കഴിവുറ്റവരാക്കി വളർത്താനും തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമാണ് സഹകരണം വഴി ലക്ഷ്യമിടുന്നത്.

യുവാക്കൾക്ക് സൈബർ സുരക്ഷാ മേഖലയിൽ പരിശീലനം നൽകി കഴിവുറ്റവരാക്കി വളർത്തുന്നതിൽ തംകീനുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുള്ളതായി സാൻസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി ഒപ്പുവെക്കൽ ചടങ്ങിന് ശേഷം വ്യക്തമാക്കി. 

Tags:    
News Summary - Cyber ​​Security Training: Agreement with the Sans Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.