മനാമ: സൈബർ ആക്രമണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് ജല^വൈദ്യുതികാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ പറഞ്ഞു. കഴിഞ്ഞ ദിവസം ‘ജി.സി.സി ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് എഞ്ചിനിയേഴ്‌സ് സൊസൈറ്റി’ സംഘടിപ്പിച്ച ഒമ്പതാമത് സമ്മേളനവും എക്‌സിബിഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന എക്‌സിബിഷനിൽ സൈബർ ആക്രമണം പ്രതിരോധിക്കുന്ന രീതി വിശദീകരിക്കപ്പെട്ടു.
വിവിധ രാഷ്ട്രങ്ങളിലെ ഇലക്‌ട്രോണിക് സംവിധാനങ്ങൾ ആക്രമിക്കപ്പെടുന്നത് പ്രതിരോധിക്കുന്ന സാേങ്കതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗൾഫ് ഹോട്ടലിലെ കൺവെൻഷൻ ആൻറ് എക്സിബിഷൻ സെൻററിൽ നടന്ന എക്‌സിബിഷനില്‍ വിവിധ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നായി 500 ഓളം പേര്‍ പങ്കാളികളായി. മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇലക്‌ട്രോണിക് സംവിധാനം സുരക്ഷിതമാക്കുന്നതിനുള്ള സാങ്കേതിക വിദ്യ പരസ്പരം കൈമാറുന്നതിനുള്ള അവസരമായി എക്‌സിബിഷന്‍ മാറുമെന്നും മന്ത്രി ഡോ. മിര്‍സ വ്യക്തമാക്കി.
നിലവിലുള്ള ജി.സി.സി ഇലക്ട്രിക്കല്‍ നെറ്റ്‌വര്‍ക്ക് സംവിധാനം വിവിധ രാജ്യങ്ങളിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.