മനാമ: സൈക്കിൾ യാത്രക്കാർക്ക് സുരക്ഷിത ഇടമായി ബഹ്റൈനെ മാറ്റാൻ ലക്ഷ്യമിട്ട് ബോധ വത്കരണ കാമ്പയിൻ നടത്തും. സുരക്ഷിതമായി റോഡ് ഉപയോഗിക്കുകയെന്ന സന്ദേശമാണ് കാ മ്പയിൻ മുന്നോട്ടുവെക്കുന്നത്. ഭാവിയിൽ സൈക്കിളുകൾക്ക് പ്രത്യേക ലൈൻ ഏർപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബഹ്റൈൻ സൈക്ലിങ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. സൈക്കിൾ യാത്രക്കാർ റോഡിൽ നേരിടുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, റോഡ് സുരക്ഷയും റോഡ് പങ്കിടുന്നതും സംബന്ധിച്ച്പൊതുജനങ്ങൾക്കും വാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വിദ്യാഭ്യാസം നൽകുക എന്നിവ കാമ്പയിൻ കാലത്ത് നടക്കും.
സൈക്കിളുകൾ ഉപയോഗിക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ കുട്ടികൾക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. സ്കൂളുകളിൽ സൈക്ലിങ് പരിശീലനവും നൽകും. ബോധവത്കരണത്തിെൻറ ഭാഗമായ പരിപാടികൾക്ക് പ്രത്യേക കലണ്ടറും തയാറാക്കി. ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ വാഹനം ഒാടിക്കുേമ്പാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിെൻറ അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. ഡിസംബർ വരെ തുടർന്നുള്ള മൂന്ന് പാദങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ നടത്തും. വാഹനാപകടങ്ങളുടെ പ്രധാനകാരണം ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിലുള്ള ബോധവത്കരണ പരിപാടികളും കാമ്പയിെൻറ ഭാഗമായി ഉണ്ടാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.