മനാമ: നൃത്ത അധ്യാപകരെല്ലാം അമിതമായ ഫീസ് ഇൗടാക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് അധ്യാപകർ പ്രതികരിച്ചു.
നൃത്ത ഇനങ്ങൾ അവതരിപ്പിക്കാൻ വൻ ചെലവുവരുന്നതായും ഇത് സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുന്നതായും കഴിഞ്ഞ ദിവസം കേരളീയ സമാജം ബാലകലോത്സവത്തിലെ നൃത്ത മത്സരങ്ങൾക്കുശേഷം രക്ഷിതാക്കൾ പ്രതികരിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലക്കാണ് അധ്യാപകർ ഇങ്ങനെ പറഞ്ഞത്. ഇൗ വിഷയത്തിൽ സംസാരിച്ച അധ്യാപകരെല്ലാം അവരുടെ പേര് പരാമർശിക്കരുത് എന്ന അഭ്യർഥനയോടെയാണ് ‘ഗൾഫ് മാധ്യമ’ത്തോട് മനസുതുറന്നത്.
അമിതമായി ഫീസ് വാങ്ങുന്നുെവന്ന ആരോപണം കഴിഞ്ഞ ഏഴ് വർഷമായി നൃത്തം പഠിപ്പിക്കുന്ന അധ്യാപികയെന്ന നിലയിൽ താൻ കേട്ടിട്ടില്ലെന്ന് ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപിക പ്രതികരിച്ചു. ഒരു വീട്ടിൽനിന്ന് രണ്ട് കുട്ടികൾ തെൻറയടുത്ത് പഠിക്കാൻ എത്തിയാൽ ഒരാളുടെ ഫീസിെൻറ പകുതിയെ വാങ്ങാറുള്ളൂ. മത്സരയിനത്തിന് പ്രത്യേകം ഫീസും ഇൗടാക്കാറില്ല. നാട്ടിൽനിന്ന് പഠിച്ച്വരുന്നവരാണെങ്കിൽ, പ്രതിമാസ ഫീസേ വാങ്ങാറുള്ളൂ.മറ്റ് അധ്യാപകർ വാങ്ങുന്നുണ്ടോയെന്ന് അറിയില്ല. കല കച്ചവടമാക്കാറില്ല. അറിവ് പകർന്നുനൽകാനാണ് തെൻറ ഗുരുക്കൻമാർ പഠിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.
നൃത്ത അധ്യാപകർ അമിത ഫീസ് ഇൗടാക്കുന്നുവെന്ന വാർത്ത ‘ഗൾഫ് മാധ്യമ’ത്തിൽ കണ്ടിരുന്നു. ഇത് ശരിയല്ല. ചെയ്യുന്ന ജോലിക്ക് അർഹിക്കുന്ന വേതനം മാത്രമാണ് വാങ്ങുന്നതെന്ന് മറ്റൊരു അധ്യാപിക പ്രതികരിച്ചു.
ഒരു മത്സരത്തിൽ ഒരിനത്തിനുമാത്രം മൂന്നും നാലും കുട്ടികൾ ഉണ്ടാകും. ഇൗ കുട്ടികൾക്കെല്ലാം വ്യത്യസ്ത ഇനങ്ങൾ വേണമെന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്നു. നാട്ടിൽനിന്നും നൃത്തഇനങ്ങൾ വെറുതെ പഠിക്കാനാകില്ല. അവിടെയും പണം കൊടുക്കണം.
ഇവിടത്തെ ചെലവ് എല്ലാവർക്കും ഒരുപോലെയാണ്. നൃത്ത അധ്യാപനം തൊഴിലാക്കിയ തനിക്ക് വേറെ ജോലിയില്ല. ഒാരോ വർഷവും പുതിയതും വ്യത്യസ്തവുമായ നൃത്തം വേണമെന്ന് രക്ഷിതാക്കളാണ് ആവശ്യപ്പെടുന്നത്. അങ്ങനെ വരുേമ്പാൾ ചെലവ് വരും. ഇതിന് അധ്യാപകരെ പഴി പറഞ്ഞിട്ട് കാര്യമില്ല. തെൻറ ശിഷ്യരോട് ഒാരോ വർഷവും പുതിയ ആഭരണങ്ങൾ വാങ്ങാൻ ആവശ്യപ്പെടാറില്ല. സ്വന്തം കുട്ടികൾ പെങ്കടുക്കുന്ന മത്സരത്തിൽ മറ്റുള്ളവർ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയാൻ രക്ഷിതാക്കൾ ശ്രമിക്കാറുണ്ട്. മറ്റുള്ളവരേക്കാൾ എല്ലാ കാര്യത്തിലും പുതുമയും മികവും തെൻറ കുട്ടിക്ക് വേണമെന്നാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷം അരങ്ങേറ്റം കുറിക്കേണ്ട നൃത്തരൂപങ്ങൾ ഉണ്ട്. ഇവിടെ ഒന്നോ രണ്ടോ വർഷം കഴിയുേമ്പാഴേക്കും രക്ഷിതാക്കൾ പറഞ്ഞുതുടങ്ങും അരങ്ങേറ്റം നടത്തണമെന്ന്. അല്ലെങ്കിൽ മത്സരത്തിൽ പെങ്കടുക്കാനാവില്ല എന്നതാണ് അവർ ഉന്നയിക്കുന്ന പ്രശ്നം. ഇൗ അവസ്ഥ ബഹ്റൈനിൽ വർധിച്ചുവരികയാണെന്ന് മറ്റൊരു അധ്യാപിക പറഞ്ഞു. ഒരു കുട്ടിക്ക് വേണ്ടി മാത്രം പ്രത്യേകം സമയം കണ്ടെത്തി പുതിയ െഎറ്റം പഠിപ്പിക്കേണ്ട സാഹചര്യത്തിൽ സ്വഭാവികമായും ചെലവ് വർധിക്കും. ഇതിന് അധ്യാപകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
വേദികളിലെ മത്സരങ്ങളെക്കാൾ വലിയ മത്സരമാണ് പുറത്ത് നടക്കുന്നതെന്നും അധ്യാപകർക്കിടയിലും രക്ഷിതാക്കൾക്കിടയിലും ഇൗ പ്രവണത വർധിച്ചിരിക്കുകയാണെന്നും നൃത്ത അധ്യാപകൻ പറഞ്ഞു.
പുതിയ പാട്ട് റെക്കോഡ് ചെയ്ത് നൃത്തം ചിട്ടപ്പെടുത്തുേമ്പാൾ നല്ല ചെലവ് വരുമെന്ന് രക്ഷിതാക്കൾ പറയാറുണ്ട്. ക്ലാസിക്കൽ നൃത്തത്തിെൻറ കാര്യത്തിലാണ് ഇത്രയും വരുന്നത്. അത്തരം നൃത്തങ്ങൾ പഠിപ്പിക്കാത്തതുകൊണ്ട് തിനക്ക് കൂടുതലായൊന്നും പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ അധ്യാപകരും അമിത ഫീസ് വാങ്ങുന്നവരല്ലെന്നും ചിലരെങ്കിലും പണത്തിനപ്പുറമുള്ള കാര്യങ്ങൾക്ക് പരിഗണന നൽകി നൃത്തരംഗത്ത് തുടരുന്നുണ്ടെന്നും വേറൊരു അധ്യാപകൻ പറഞ്ഞു. പ്രശസ്തയായ ഒരു അധ്യാപികയുെട കീഴിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടി കഴിഞ്ഞ കലോത്സവത്തിൽ പെങ്കടുക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ തെൻറ അടുെത്തത്തിയിരുന്നു.
എന്നാൽ, മത്സരങ്ങൾക്ക് വേണ്ടി മാത്രം ഒരാളെയും പഠിപ്പിക്കാറില്ല എന്ന് പറയുകയാണുണ്ടായത്. പണത്തിെൻറ പിൻബലം നോക്കിയല്ല ശിഷ്യരെ പരിഗണിക്കാറുള്ളത്. കഴിവ് നോക്കിയാണ്. നാട്ടിൽനിന്ന് പുതിയ ഒരു പാട്ട് കേമ്പാസ് ചെയ്ത് ഇവിടെ എത്തണമെങ്കിൽ മുപ്പതിനായിരം രൂപയെങ്കിലും വരും. ആ ഒരു പാട്ട് പലരെയും പഠിപ്പിച്ച് അവരുടെയെല്ലാം പക്കൽ നിന്ന് പണം വാങ്ങിക്കുന്ന അധ്യാപകരും ബഹ്റൈനിലുണ്ട്. അവരുടെ കൂട്ടത്തിൽ തന്നെ പെടുത്തരുതെന്ന് അപേക്ഷയുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
ഫീസ് കുറവ് വാങ്ങുന്നതിനെതിരെ മറ്റ് അധ്യാപകരുടെ ഫോൺകോളുകൾ നിരന്തരം വരാറുണ്ടെന്ന് മറ്റൊരു അധ്യാപിക പറഞ്ഞു. ഒരു നൃത്തം പഠിപ്പിക്കുവാൻ 150 ദിനാർ വാങ്ങുന്നവരുണ്ട്. അവരാണ് തന്നെപോലെയുള്ള അധ്യാപകരെ വിളിച്ച് ഇത്രയും തന്നെ വാങ്ങണമെന്ന് പറയുന്നത്.സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് തെൻറയടുത്ത് പഠിക്കുന്നത്. വിധി കർത്താക്കളെയും സംഘാടകരെയും സ്വാധീനിച്ചല്ല സമ്മാനങ്ങളും സ്ഥാനങ്ങളും നേടേണ്ടത്. കഠിനപ്രയത്നവും കഴിവും വിനിയോഗിക്കാൻ കുട്ടികൾ തയാറാകണം. കലയിൽ വെള്ളം ചേർക്കരുത്. കച്ചവട മനോഭാവത്തോടെ കലയെ സമീപിക്കരുതെന്നതാണ് തെൻറ നയമെന്നും അവർ വ്യക്തമാക്കി.
ഇൗ വിഷയത്തിൽ രക്ഷിതാക്കളും കുറ്റക്കാരാണെന്നും അധ്യാപകരെ മാത്രം പഴി പറയാൻ ശ്രമിക്കരുതെന്നും മറ്റൊരു അധ്യാപിക പറഞ്ഞു. ഇപ്പോൾ, അരങ്ങേറ്റത്തിെൻറ പേരിൽ നാട്ടിൽനിന്ന് അതിഥികളെ കൊണ്ടുവരുന്നതും നൃത്തം കാണാനെത്തുന്നവർക്ക് ഭക്ഷണം ഒരുക്കുന്നതും കാണാം. ഇതെല്ലാം ധൂർത്ത് തന്നെയാണ്. നിരവധി നൃത്ത അധ്യാപകരും നൃത്ത വിദ്യാലയങ്ങളും ഉള്ളതിനാൽ ഇൗ രംഗത്ത് വലിയ മത്സരം നടക്കുന്നുണ്ട്.
പല അധ്യാപകരും സ്വന്തം വീട്ടിൽ നൃത്തം പഠിപ്പിക്കുന്നവരാണ്. വലിയ കെട്ടിടങ്ങൾ വാടകക്കെടുത്ത് നൃത്ത വിദ്യാലയങ്ങൾ തുടങ്ങിയവർ വാങ്ങുന്ന ഫീസ് കേട്ടാൽ ഞെട്ടിപ്പോകുമെന്നും ഇക്കാര്യങ്ങളും പൊതുജനം അറിയണമെന്നും അധ്യാപിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.