മനാമ: ആരോരുമില്ലാത്തവരുടെ കണ്ണീരൊപ്പുക ജീവിത ദൗത്യമാക്കിയ ദയാബായി, സിംസിെൻറ വർക്ക് ഓഫ് മേഴ്സി അവാർഡ് ഏ റ്റുവാങ്ങിയപ്പോഴും വിതുമ്പി. എൻഡോസൾഫാൻ ബാധിതർക്കൊപ്പം നിന്നതിന് ലഭിച്ച പുരസ്കാരം സ്വീകരിച്ച വേളയിൽ അവർക്ക് പറയാനുണ്ടായിരുന്നത് കാസർകോെട്ട ഇരകളുടെ ദയനീയ ജീവിതത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ക്യാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലഹ് താഹിർ മുഹമ്മദ് അതറദ്ദ മുഖ്യാതിഥിയായിരുന്നു. ബഹ്ൈറൻ ബിസിനസ് സൊസൈറ്റി പ്രസിഡൻറ് അഹ്ലം ജനാഹിയും സംബന്ധിച്ചു. സിംസ് ജനറൽ സെക്രട്ടറി ജോയി തരിയത് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് പോൾ ഉർവത്ത് അധ്യക്ഷത വഹിച്ചു.
എൻഡോസൾഫാൻ ഇരകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാണിക്കുക എന്ന ലക്ഷ്യവുമായാണ് ബഹ്റൈനിൽ എത്തിയതെന്ന് ദയാബായി മറുപടി പ്രസംഗത്തിൽ പറഞ്ഞു. സിറോ മലബാർ സൊസൈറ്റിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സിംസ് അവാർഡ് വി.കെ.എൽ. ഹോൾഡിങ്സ് ചെയർമാൻ ഡോ. വർഗീസ് കുര്യനും ഖത്തർ എൻജിനീയറിങ് ഉടമ ബാബുരാജിനും സമ്മാനിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു. സിംസ് മീഡിയ അവാർഡ് ഡോ.അൻവർ മൊയ്തീന് സമ്മാനിച്ചു. സോമൻ ബേബി, കോർ ഗ്രൂപ്പ് ചെയർമാനും പരിപാടിയുടെ ജനറൽ കൺവീനറുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ചാൾസ് ആലുക്ക നന്ദി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സിംസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഡാൻസും എൻഡോസൾഫാൻ ദുരിത ബാധിതരെ കുറിച്ച് അവതരിപ്പിച്ച സ്കിറ്റും പ്രധാന ആകർഷണമായിരുന്നു. ഔദ്യോഗിക പരിപാടികൾക്കു ശേഷം ദയാബായിയുടെ ഏകാംഗ നാടകവും അരങ്ങേറി. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ഒരു പുനരധിവാസകേന്ദ്രം സിറോമലബാർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പണി തീർക്കുമെന്ന് പ്രസിഡൻറ് പോൾ പറഞ്ഞു.
ദയാബായിയുടെ ലക്ഷ്യത്തിന് കരുത്ത് പകരാൻ കൂടിയാണ് ഇൗ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ിംസ് പ്രസിഡൻറിെൻറ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.