മനാമ: മനംമയക്കുന്ന ആലാപനശൈലിയിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ പങ്കജ് ഉധാസ് വിടവാങ്ങിയപ്പോൾ ബഹ്റൈനും കണ്ണീരോർമ. പലവട്ടം അദ്ദേഹം ബഹ്റൈൻ സന്ദർശിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ ചെറു സംഗീതകൂട്ടായ്മകളിൽ അദ്ദേഹത്തിന്റെ പാട്ടുകൾ പതിവായിരുന്നു.
നൂറ്റാണ്ടുകൾക്കുമുമ്പ് കടൽ കടന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മനസ്സിന്റെ നൊമ്പരം ഗസലിലൂടെ അവതരിപ്പിച്ച് ലോകമെമ്പാടും ആരാധക വൃന്ദമുള്ള അനശ്വര പ്രതിഭയുടെ നിര്യാണം ഇന്ത്യൻ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ലോക കേരള സഭാംഗം സുബൈർ കണ്ണൂർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.