മനാമ: വിനോസഞ്ചാരകേന്ദ്രങ്ങളെയും പ്രമുഖ വ്യാപാരകേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന സീ ടാക്സി പദ്ധതി വ്യാപിപ്പിക്കാൻ ടൂറിസം മന്ത്രാലയം.
ബഹ്റൈൻ നാഷനൽ മ്യൂസിയം, ദി അവന്യൂസ് ബഹ്റൈൻ, ബഹ്റൈൻ ബേ, അൽ ഫാത്തി കോർണിഷ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി സാദ വെസ്റ്റ് സൈറ്റിനെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിെൻറ ആദ്യഘട്ടം ഈ വർഷം അവസാനം ആരംഭിക്കും. മറ്റ് ഗവർണറേറ്റുകളിലെ നിരവധി സൈറ്റുകൾ ഉൾപ്പെടുത്തി രാജ്യത്തുടനീളം 13 സ്ഥലങ്ങൾ അധികൃതർ സീ ടാക്സി സർവിസിനായി കണ്ടെത്തി. വാട്ടർ ടാക്സി സർവിസിന് 10 കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.
ദ അവന്യൂസ് മാളിനും ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേക്കും ഇടയിലാണ് ആദ്യമായി വാട്ടർ ടാക്സി സർവിസ് ഇതിെൻറ ഭാഗമായി ആരംഭിച്ചത്. അംവാജ് ദ്വീപുകളിലും അൽ ദാർ ദ്വീപുകളിലും രണ്ട് വീതവും സിത്ര കോസ്റ്റിലെ റീഫ് ഐലൻറ്, അൽ മറാസി, ബു മഹർ ഫോർട്ട്, ഖലീഫ ബിൻ സൽമാൻ പാർക്ക്, ബഹ്റൈൻ നാഷനൽ മ്യൂസിയം, അരാദ് ഫോർട്ട് എന്നിവിടങ്ങളിൽ ഓരോന്ന് വീതവും വാട്ടർ ടാക്സി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് കുറക്കാനും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും സഹായകരമായതിനാൽ കടൽ ടാക്സികൾക്ക് അനുമതി നൽകുന്നതിൽ അനുകൂല നിലപാട് പാർലമെൻറും സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.