സൗ​ദി കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

ബ​ഹ്​​റൈ​നു​മാ​യു​ള്ള​ത്​ അ​ഗാ​ധ​മാ​യ സ്​​നേ​ഹ​ബ​ന്ധം -​സൗ​ദി കി​രീ​ടാ​വ​കാ​ശി

മ​നാ​മ: ബ​ഹ്​​റൈ​നു​മാ​യി സൗ​ദി അ​റേ​ബ്യ​ക്കു​ള്ള​ത്​ അ​ഗാ​ധ​മാ​യ സ്​​നേ​ഹ സാ​ഹോ​ദ​ര്യ ബ​ന്ധ​മാ​ണെ​ന്ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ജി​ദ്ദ​യി​ൽ വെ​ച്ച്​ അ​റ​ബ്​ പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ൻ ആ​ദി​ൽ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ അ​സൂ​മി​യെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഹ്​​റൈ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. സൗ​ദി, ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും ഇ​ഴ​യ​ടു​പ്പ​വും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​​ള്ള ഐ​ക്യ​രൂ​പ​മാ​യ നി​ല​പാ​ടു​ക​ളും ശ്ര​​ദ്ധേ​യ​മാ​ണ്.

അ​റ​ബ്​ പ്ര​ശ്​​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടു​​കൊ​ണ്ട്​ വ്യ​തി​രി​ക്ത​മാ​ണ്​ പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സു​ഊ​​ദെ​ന്ന്​ ആ​ദി​ൽ അ​സൂ​മി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന ച​ടു​ല​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ നി​ല​പാ​ടു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. അ​റ​ബ്​ മേ​ഖ​ല​ക്ക്​ ക​രു​ത്തു​പ​ക​രാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും അ​സൂ​മി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Deep love affair with Bahrain - Saudi Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.