മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 77ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരം’എന്ന വിഷയത്തിൽ മൂന്ന് വിഭാഗങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
18 വയസ്സിന് മുകളിലുള്ളവർ സീനിയറായും, 10 -18 വരെയുള്ളവർ ജൂനിയറായും, 10 വയസ്സിനു താഴെയുള്ളവർ സബ് ജൂനിയറായും ക്രമീകരിക്കപ്പെട്ട മത്സരത്തിലേക്കുള്ള മൂന്ന് മിനിറ്റിൽ കൂടാത്ത പ്രസംഗ വിഡിയോ ആഗസ്റ്റ് 16ന് രാത്രി 10ന് മുമ്പായി 39956325 എന്ന വാട്സ്ആപ് നമ്പറിൽ ലഭിക്കണം.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി നൂർ മുഹമ്മദ്, ട്രഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: 39956325, 33249181
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.