മനാമ: ഹിംസയുടെ കാലത്ത് മാനവികത വളേരണ്ടതുണ്ടെന്നും പുസ്തകോത്സവങ്ങൾ അതിന് സഹായകരമാണെന്നും മുൻ കേരള വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രിയും സി.പി.എം പി.ബി അംഗവുമായ എം.എ. ബേബി. ബി.കെ.എസ് -ഡി.സി ബുക്ക് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവിഷയങ്ങളിൽ ആദ്യം പ്രതികരിക്കുന്ന സംസ്ഥാനമാണ് കേരളം. മനുഷ്യനും രാഷ്ട്രങ്ങൾക്കും ഭൂമി പിടിച്ചെടുക്കാനുള്ള ത്വര വർധിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ സാംസ്കാരിക മുന്നേറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷക്കും പുസ്തകങ്ങൾക്കും സാഹിത്യത്തിനും കേരളീയ സമാജം നൽകുന്ന സേവനങ്ങൾ ആദരണീയമാണെന്ന് എം.എ. ബേബി പറഞ്ഞു. എം.എ. ബേബി മികച്ച മന്ത്രിയാണെന്നും ബഹ്റൈനിലടക്കം കേരളത്തിലെ സാഹിത്യ അക്കാദമിയുടെ അടക്കം പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ അദ്ദേഹം വലിയ സഹായങ്ങൾ ചെയ്തു എന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
പ്രഭാഷണശേഷം നടന്ന മുഖാമുഖത്തിൽ സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് എം.എ. ബേബി മറുപടി പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കൺവീനർ ബിനു വേലിയിൽ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.