മനാമ: മദ്റസ വിദ്യാർഥികൾക്കായി ആദ്യമായി ഡിജിറ്റൽ അറ്റൻഡൻസ് സംവിധാനമൊരുക്കിയും മൊബൈൽ ആപ്പിലൂടെ വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷിതാക്കളുടെ വിരൽതുമ്പിൽ എത്തിച്ചും വിദ്യാർഥികളെ വരവേറ്റുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ പുതിയ അധ്യയന വർഷത്തെ സ്വാഗതംചെയ്തു.
ഹൂറയിൽ പ്രവർത്തിക്കുന്ന മദ്റസ വേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച തുറന്നു. ഓഫ്ലൈൻ മോണിങ് ബാച്ച് വെള്ളിയാഴ്ചയും ഈവനിങ് ബാച്ച് സെപ്റ്റംബർ 9നുമായിരിക്കും പ്രവർത്തനമാരംഭിക്കുക. ഓൺലൈൻ ബാച്ചുകൾ സെപ്റ്റംബർ 10നും പ്രവർത്തനം തുടങ്ങും.
രക്ഷിതാക്കളുടെയും കുട്ടികളുടെയും സൗകര്യം പരിഗണിച്ച് ഈ അധ്യയനവർഷം മുതൽ ഓൺലൈൻ ബാച്ചുകൾ ശനി, ഞായർ ദിവസങ്ങളിൽനിന്ന് ചൊവ്വ, വ്യാഴം ദിവസങ്ങളിലേക്ക് മാറ്റിയതായും വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. മനാമ, മുഹറഖ്, ബുസൈത്തീൻ, ജിദ്ഹഫ്സ, സഗായ എന്നീ ബസ് റൂട്ടുകൾക്ക് പുറമെ ഈ അക്കാദമിക വർഷം മുതൽ വാഹന സൗകര്യങ്ങൾ സാർ, ജനുസ്സാൻ, ബുദൈയ റൂട്ടിലും ലഭ്യമാക്കി.
ഈസ ടൗണിൽ പ്രവർത്തിക്കുന്ന മദ്റസ സെപ്റ്റംബർ 13നായിരിക്കും തുറന്ന് പ്രവർത്തനമാരംഭിക്കുക. അഡ്മിഷനും മറ്റു അന്വേഷണങ്ങൾക്കുമായി 3302 4471, 3604 6005 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.