കേ​ര​ളീ​യ സ​മാ​ജം സാ​ഹി​ത്യ​വേ​ദി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​തി​മാ​സ സാ​ഹി​ത്യ ച​ർ​ച്ച

സാ​ഹി​ത്യ​വേ​ദി​യെ സ​ജീ​വ​മാ​ക്കി കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ച​ർ​ച്ച

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സാ​ഹി​ത്യ​വേ​ദി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ​ന​ട​ന്ന ആ​ദ്യ​ത്തെ പ്ര​തി​മാ​സ സാ​ഹി​ത്യ ച​ർ​ച്ച ‘പ​വി​ഴ ദ്വീ​പി​ലെ ഏ​ഴു​ത്തി​ന്റെ വ​ഴി​യി​ലൂ​ടെ’ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​ത്ത​ൻ ഉ​ണ​ർ​വാ​യി.

പ​വി​ഴ​ദ്വീ​പി​ൽ പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ച എ​ഴു​ത്തു​കാ​രു​ടെ ഒ​ത്തു​കൂ​ട​ൽ സാ​ഹി​ത്യ സ​ദ​സ്സി​നൊ​രു പു​തി​യ അ​നു​ഭ​വം ആ​യി​രു​ന്നു.

ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളാ​യ പ​ത്ത് എ​ഴു​ത്തു​കാ​ർ അ​വ​ർ എ​ഴു​തി​യ പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും, അ​വ​രു​ടെ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​വ​ഴി യൊ​രു​ക്കി​യ സ​ന്ദ​ർ​ഭ​ങ്ങ​ളെ​ക്കു​റി​ച്ചും സ​ദ​സ്സു​മാ​യി ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ചു. സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​യ്ക്ക​ൽ സ​മാ​ജ​ത്തി​ന്റെ ബു​ക്ക് ഫെ​യ​റി​നെ​ക്കു​റി​ച്ചും നാ​ട്ടി​ൽ​നി​ന്ന് വ​രു​ന്ന സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​ഹി​ത്യ ക്യാ​മ്പി​നെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യും സാ​ഹി​ത്യ ച​ർ​ച്ച​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു .

സാ​ഹി​ത്യ ച​ർ​ച്ച​ക്ക് സ​മാ​ജം ട്ര​ഷ​റ​ർ ദേ​വ​ദാ​സ് കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി​യ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ സാ​ഹി​ത്യ വേ​ദി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​സ്ത​ക പ​രി​ച​യം, സാ​ഹി​ത്യ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​യാ​ത്മ​ക​മാ​യ പ​രി​പാ​ടി​ക​ളും ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

എ​ഴു​ത്തു​കാ​രാ​യ പി.​കെ. ജ​യ​ച​ന്ദ്ര​ൻ, അ​ജി​ത്ത് നാ​യ​ർ, ആ​ദ​ർ​ശ് മാ​ധ​വ​ൻ കു​ട്ടി, നാ​സ​ർ മു​തു​കാ​ട്, ബാ​ല​ച​ന്ദ്ര​ൻ കൊ​ന്ന​ക്കാ​ട്, റി​തി​ൻ രാ​ജ്, മ​നു കാ​ര​യാ​ട്, ജ​യ​ച​ന്ദ്ര​ൻ ചെ​ക്യാ​ട്ട്, ഉ​മ്മു അ​മ്മാ​ർ, ദീ​പാ ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

സ​മാ​ജം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ്, റി​യാ​സ്, വി​നോ​ദ് അ​ളി​യ​ത്ത്, ബി.​കെ.​എ​സ് വ​നി​ത​വേ​ദി പ്ര​സി​ഡ​ന്റ്‌ മോ​ഹി​നി തോ​മ​സ്, സെ​ക്ര​ട്ട​റി ജ​യ ര​വി​കു​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സാ​ഹി​ത്യ ച​ർ​ച്ച ന​യി​ച്ച​ത് അ​ഭി​ലാ​ഷ് വെ​ള്ളു​കൈ അ​യി​രു​ന്നു. ബി.​കെ.​എ​സ് സാ​ഹി​ത്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്ധ്യ ജ​യ​രാ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Discussion in Kerala samajam by making Sahithyavedhi alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.