കൗ​ണ്ട്ഡൗ​ൺ തു​ട​ങ്ങി; ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ ന​വം​ബ​ർ 13 മു​ത​ൽ

മ​നാ​മ: ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ സാ​ഖി​ർ എ​യ​ർ ബേ​സി​ൽ ന​ട​ക്കു​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യു​ടെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു. ലോ​കോ​ത്ത​ര ഫ്ലൈ​യി​ങ് ഡി​സ്​​പ്ലേ​ക​ള​ട​ക്കം ഉ​ണ്ടാ​കു​ന്ന മേ​ള​യി​ൽ വ്യോ​മ​യാ​ന​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കും.

ഹ​മ​ദ് രാ​ജാ​വി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന എ​യ​ർ​ഷോ മു​ൻ​വ​ർ​ഷ​​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ മി​ക​ച്ച​താ​യി​രി​ക്കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ സു​പ്രീം ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. സാ​ഖീ​ർ എ​യ​ർ ബേ​സി​ൽ ന​ട​ന്ന ക​മ്മി​റ്റി​യു​ടെ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ഒ​രു​ക്കം വി​ല​യി​രു​ത്തി.

ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യു​ടെ ഏ​ഴാം പ​തി​പ്പി​ൽ, എ​യ്‌​റോ​സ്‌​പേ​സ്, ഡി​ഫ​ൻ​സ് ലീ​ഡ​ർ​മാ​രു​ടെ ആ​ഗോ​ള സം​ഗ​മ​വു​മു​ണ്ടാ​കും. 11 ആ​ഗോ​ള വി​മാ​ന നി​ർ​മാ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 135 ക​മ്പ​നി​ക​ളാ​ണ് എ​യ​ർ​ഷോ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. 56 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 223ല​ധി​കം ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

20 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യും. എ​യ​ർ​ഷോ​യി​ൽ പൂ​ർ​ണ​മാ​യും ബു​ക്ക് ചെ​യ്ത ചാ​ല​റ്റു​ക​ൾ, 60 ക​മ്പ​നി​ക​ളു​ള്ള എ​ക്സി​ബി​ഷ​ൻ ഹാ​ൾ, സ്റ്റാ​റ്റി​ക്, ഫ്ല​യി​ങ് ഡി​സ്​​പ്ലേ​ക​ൾ​ക്കു​ള്ള ഒ​രു എ​യ​ർ​ക്രാ​ഫ്റ്റ് ഡി​സ്​​പ്ലേ ഏ​രി​യ, കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക മേ​ഖ​ല എ​ന്നി​വ​യു​ണ്ടാ​കും.

B52, F35, ടൈ​ഫൂ​ൺ, F16, മി​റാ​ഷ് 2000 എ​ന്നി​വ​യു​ൾ​പ്പെ​ടെ പു​തി​യ വി​മാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. സൗ​ദി ഹോ​ക്‌​സ്, ബോ​യി​ങ് വാ​ണി​ജ്യ വി​മാ​നം 787 ഡ്രീം​ലൈ​ന​ർ, വാ​ണി​ജ്യ, ബി​സി​ന​സ് ജെ​റ്റു​ക​ൾ, ച​ര​ക്ക്, ചെ​റു​വി​മാ​ന​ങ്ങ​ൾ അ​ട​ക്കം നൂ​റോ​ളം വി​മാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.

2010ൽ ​തു​ട​ങ്ങി​യ എ​യ​ർ​ഷോ​ക്ക് 14 വ​ർ​ഷം തി​ക​യു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്കും ചെ​റു​പ്പ​ക്കാ​ർ​ക്കും എ​യ​ർ​ഷോ​യി​ൽ പ​റ​ക്കു​ന്ന പൈ​ല​റ്റു​മാ​രെ കാ​ണാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ന​ൽ​കും. എ​ൽ​ജി​നീ​യ​ർ​മാ​ർ, പൈ​ല​റ്റു​മാ​ർ, ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ, ക്രാ​ഫ്റ്റി​ങ്, സി​മു​ലേ​റ്റ​റു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വ​ർ​ക്ക് ഷോ​പ്പു​ക​ളും ന​ട​ക്കും.

വാ​ണി​ജ്യ, ബി​സി​ന​സ് ജെ​റ്റു​ക​ൾ മു​ത​ൽ ച​ര​ക്ക്, ചെ​റു​വി​മാ​ന​ങ്ങ​ൾ​വ​രെ​യു​ള്ള നൂ​റോ​ളം വി​മാ​ന​ങ്ങ​ൾ സ്റ്റാ​റ്റി​ക് ഡി​സ്​​പ്ലേ​യി​ൽ ഉ​ണ്ടാ​കും. മി​ഡി​ലീ​സ്റ്റി​ലെ വാ​ണി​ജ്യ ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ​ങ്ങ​ൾ, സാ​ങ്കേ​തി​ക ന​വീ​ക​ര​ണം, ഭാ​വി​യി​ലെ തൊ​ഴി​ൽ ശ​ക്തി വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ എ​യ​ർ​ഷോ​യി​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​ർ ച​ർ​ച്ച ചെ​യ്യു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മ​നാ​മ എ​യ​ർ പ​വ​ർ സി​മ്പോ​സി​യ​ത്തി​ൽ (മാ​പ്‌​സ്) വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും. 16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. മ​റ്റു​ള്ള​വ​ർ​ക്ക് അ​ഞ്ച് ദീ​നാ​റി​ന് ടി​ക്ക​റ്റ് ല​ഭി​ക്കും. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ airshow.bh.ൽ ​ല​ഭി​ക്കും.

Tags:    
News Summary - The countdown has begun- International Airshow from November 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.