മനാമ: ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് 27 വർഷമായി ജൈത്രയാത്ര തുടരുന്ന കുടുംബ സൗഹൃദവേദി കേരളപ്പിറവി ദിനം ആഘോഷിച്ചു. ജനറൽ സെക്രട്ടറി അജി പി. ജോയ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് സിബി കൈതരാത്ത് അധ്യക്ഷതവഹിച്ചു. രക്ഷാധികാരി അജിത്ത് കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. വി.സി ഗോപാലൻ, സയിദ് ഹനീഫ്, അബ്ദുൽ മൻഷീർ, ഹരീഷ് കെ.പി, സലീം ചിങ്ങപുരം, അബ്ദുൽ സലാം എ.പി, അഖിൽ താമരശ്ശേരി, മോൻസി എന്നിവർ ആശംസകൾ നേർന്നു.
മുബീന മൻഷീർ, സുനീഷ് കേരളപ്പിറവി ഗാനങ്ങൾ ആലപിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ നേതൃത്വം നൽകി. ചടങ്ങിൽ രജീഷ്, സുജിത്ത് സോമൻ, രാജേഷ്, ജയേഷ് താന്നിക്കൽ, ഇന്ദു രാജേഷ്, അമ്പിളി, ശിവാംബിക, ആയിഷ, മേരി എന്നിവരും സന്നിഹിതരായിരുന്നു. ട്രഷറർ ഷാജി പുതുക്കൂടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.