മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഐ.വൈ.സി.സി ഏരിയ കമ്മിറ്റി ഇത്തരം പരിപാടിയുമായി മുന്നോട്ടുവന്നത്.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ സെക്രട്ടറി രാജേഷ് പന്മന, ദേശീയ അസിസ്റ്റന്റ് ട്രഷറർ മുഹമ്മദ് ജസീൽ, ഹിദ്ദ് - അറാദ് ഏരിയ ഭാരവാഹികൾ, മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളം, സെക്രട്ടറി ഷിജിൽ പെരുമാച്ചേരി, ട്രഷറർ ഹാരിസ് മാവൂർ തുടങ്ങിയവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രഷറർ ഷനീഷ് സദാനന്ദൻ, പ്രോഗ്രാം കോഓഡിനേറ്റർ നിസാം എൻ.കെ എന്നിവർ അറിയിച്ചു. 33389356, 38161333, 33400778
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.