മനാമ: അരയ്ക്ക് താഴോട്ട് തളർന്ന അവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പാകിസ്താൻ സ്വദേശിയെ ‘ഹോപ് ഇടപെട്ട് സ്വദേശത്തെത്തിച്ചു. ഫ്ലെക്സി വിസയിലായിരുന്നതിനാൽ സഹായിക്കാൻ സ്പോൺസറോ കമ്പനിയോ ഉണ്ടായിരുന്നില്ല. തുടർചികിത്സക്ക് നാട്ടിലേക്ക് മടങ്ങാൻ ഡോക്ടർമാർ നിർദേശിച്ചു. സ്ട്രെച്ചർ സഹായത്തോടെ മാത്രമേ ഫ്ലൈറ്റ് യാത്ര സാധ്യമായിരുന്നുള്ളൂ.
അതിനുള്ള ഭീമമായ തുക കണ്ടെത്താനാവാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം. പഠിക്കുന്ന മൂന്നു മക്കൾ അടങ്ങുന്നതാണ് കുടുംബം. ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽപെട്ടപ്പോൾ ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹോപ്പ് അംഗങ്ങളിൽനിന്നും സുമനസ്സുകളിൽനിന്നും സമാഹരിച്ച തുക യാത്രാ ചെലവിലേക്ക് നൽകി. സഹായത്തുക ഹോപ് എക്സിക്യൂട്ടിവ് അംഗം ഷിബു പത്തനംതിട്ട കൈമാറി.
സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, സിബിൻ സലിം എന്നിവർ സന്നിഹിതരായിരുന്നു. ഹോപ്പിനെ കൂടാതെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പള്ളിയിലെ അംഗങ്ങളും സഹായിച്ചു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.