മനാമ: ഒരു മതവിഭാഗം ആദരിക്കുന്ന ഒരു വ്യക്തിയെ അനാദരിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ അറസ്റ്റ് ചെയ്തു. ബഹ്റൈൻ യുവതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യേക വിശ്വാസത്തിലുള്ള അംഗങ്ങൾ ആദരിക്കുന്ന വ്യക്തിക്കെതിരെയാണ് വിഡിയോകൾ പ്രസിദ്ധീകരിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ളയാളാണ് യുവതി. വ്യക്തികൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെങ്കിലും അത് ഭരണഘടനയും നിയമവും അനുസരിച്ച് മാത്രമായിരിക്കണമെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി നൂറ അൽ മുഅല്ല പറഞ്ഞു. ഭരണഘടന വ്യത്യസ്ത മതങ്ങളെയും വിഭാഗങ്ങളെയും സംരക്ഷിക്കുന്നുണ്ട്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അവഹേളിക്കുന്നത് തടവോ പിഴയോ ശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.