മനാമ: മനാമയിൽ തീപിടിത്തത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന അർഹരായ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി കാപിറ്റൽ ഗവർണറേറ്റ് ചാരിറ്റി ഡ്രൈ ഫുഡ് കിറ്റുകൾ കാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് യൂസഫ് ലോറി ബഹ്റൈൻ കെ.എം.സി.സിയെ ഏല്പിച്ചു. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസലിന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ കിറ്റുകൾ ഏറ്റുവാങ്ങി. സൂഖിലെ അഗ്നിബാധയെ തുടർന്ന് ഒരാഴ്ചക്കാലമായി ദുരിതം അനുഭവിക്കുന്ന ദുരിതബാധിതർക്ക് വലിയ ആശ്വാസമായിരുന്നു ഈ കിറ്റുകൾ. ഇന്ത്യക്കാർക്കു പുറമെ പ്രയാസം അനുഭവിക്കുന്ന ബംഗ്ലാദേശികളുൾപ്പെടെ മറ്റു രാജ്യക്കാർകൂടി കെ.എം.സി.സി ഓഫിസിലെത്തി കിറ്റുകൾ സ്വീകരിച്ചു.
വൺ ബഹ്റൈൻ ഹോസ്പിറ്റൽ ജനറൽ മാനേജർ ആന്റണി പൗലോസ്, സാമൂഹിക പ്രവർത്തക അനാട്ട, ജംഇയ്യതുൽ ബോറ ഇസ്ലാമിയ ബഹ്റൈൻ പ്രസിഡന്റ് ഹുസൈഫ നൊമാനി ,അബ്ബാസ് സാകിയുദ്ദീൻ, സ്റ്റേറ്റ് കെ.എം.സി.സി ഭാരവാഹികളായ കെ.പി. മുസ്തഫ, ശംസുദ്ദീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ടെ, ഗഫൂർ കൈപ്പമംഗലം, ഒ.കെ. കാസിം, സലിം തളങ്കര, റഫീഖ് തോട്ടക്കര, ശരീഫ് വില്ലിയാപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.