ട്രെ​യി​ല​റു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്​ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി

മ​നാ​മ: ഈ​സ്​​റ്റ്​ എ​ക​റി​ൽ ട്രെ​യി​ല​റു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്​ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ അ​ട​ക്ക​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രാ​തി​യു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ പാ​ർ​ല​മെ​ന്‍റ്​ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

എ​ജു​ക്കേ​ഷ​ൻ ഏ​രി​യ​ക്ക്​ മു​ന്നി​ലും ഈ​സ്റ്റ്​ എ​ക​റി​ലും ട്രെ​യി​ല​റു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്​ ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന​തി​നും റോ​ഡ്​ ​ബ്ലോ​ക്കാ​കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്ന​താ​യും ബോ​ധ്യ​മാ​യി​ട്ടു​ണ്ട്.

ചെ​റു റോ​ഡു​ക​ളി​ൽ​ ട്രെ​യി​ല​റു​ക​ൾ നി​ര​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ റോ​ഡ്​ വേ​ഗ​ത്തി​ൽ കേ​ടു​വ​രാ​നും ഇ​ട​യാ​കു​ന്നു​ണ്ട്. ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളോ​ട്​ ചേ​ർ​ന്ന ഒ​ഴി​ഞ്ഞ ഇ​ട​ങ്ങ​ളി​ൽ ഇ​വ നി​ർ​ത്തി​യി​ടു​ന്ന​ത്​ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ പ​ല​വി​ധ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യും അ​തി​നാ​ൽ എ​ത്ര​യും വേ​ഗം ബ​ന്ധ​​പ്പെ​ട്ട​വ​ർ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Do locals find it difficult to park trailers? Complaining that

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.