മനാമ: വിദേശത്ത് നിലവിൽ ജോലിചെയ്യുന്നവർക്ക് മാത്രമല്ല, തിരിച്ചെത്തിയവർക്കും നോർക്ക റൂട്ട്സ് ആശ്വാസപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങാവുന്നവയാണ് ഇൗ പദ്ധതികൾ. നാട്ടിൽതന്നെ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങി മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഇവ പ്രവാസികളെ സഹായിക്കുന്നു. അത്യാവശ്യഘട്ടങ്ങളിൽ ചികിത്സക്കും പെൺമക്കളുടെ വിവാഹത്തിനുമൊക്കെ സഹായവുമായി നോർക്കയുടെ പദ്ധതികൾ നിങ്ങളെ കാത്തിരിക്കുന്നു.
തിരികെയെത്തിയ പ്രവാസി കേരളീയര്‍ക്കുവേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസനിധിയാണ് സാന്ത്വന. ഈ പദ്ധതിപ്രകാരം മരണാനന്തര സഹായമായി പരമാവധി ഒരുലക്ഷം രൂപയും അർബുദ, ഹൃദയ ശസ്ത്രക്രിയ, ഗുരുതര വൃക്കരോഗം, പക്ഷാഘാതം, അപകടംമൂലമുള്ള സ്ഥിര അംഗവൈകല്യം തുടങ്ങിയവക്ക് 50,000 രൂപയും മറ്റ് രോഗങ്ങളുടെ ചികിത്സക്ക് 20,000 രൂപയും തിരികെയെത്തിയ പ്രവാസികള്‍ക്ക് പെണ്മക്കളുടെ വിവാഹച്ചെലവുകള്‍ക്കായി പരമാവധി 15,000 രൂപയും ധനസഹായം നൽകും. ഇതിന് പുറമേ, പ്രവാസികളായ കേരളീയര്‍ക്കും അവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യ പരിഹാരത്തിന് കൃത്രിമക്കാലുകള്‍, ഊന്നുവടി, വീല്‍ചെയര്‍ തുടങ്ങിയവ വാങ്ങാൻ 10,000 രൂപ വരെ നല്‍കും.
അപേക്ഷിക്കാനുള്ള അർഹത
അപേക്ഷകെൻറ വാര്‍ഷിക കുടുംബവരുമാനം ഒന്നരലക്ഷം രൂപയിലധികമാവരുത്. കുറഞ്ഞത് രണ്ടുവര്‍ഷം പ്രവാസിയായിരിക്കണം. തിരികെയെത്തിയ ശേഷം, വിദേശത്ത് ജോലിചെയ്ത കാലയളവ് അല്ലെങ്കില്‍, 10 വര്‍ഷം (ഇവയില്‍ ഏതാണോ കുറവ്) ആ സമയപരിധിയില്‍ അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോഴും സഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന് വിേദശത്താകരുത്.
വിവിധ ആവശ്യങ്ങൾക്കുവേണ്ട രേഖകള്‍
1. ചികിത്സാസഹായം: പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബില്ലുകള്‍
2. മരണാനന്തര സഹായം: പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകെൻറ തിരിച്ചറിയല്‍ കാര്‍ഡ്, റിലേഷന്ഷിപ് സര്‍ട്ടിഫിക്കറ്റ്, നോണ്‍ റീ മാര്യേജ് സര്‍ട്ടിഫിക്കറ്റ്
3. വിവാഹസഹായം: പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹം സംബന്ധിച്ച തെളിവ്, പ്രവാസിയുമായുള്ള ബന്ധത്തിെൻറ തെളിവ് (റിലേഷന്ഷിപ് സര്‍ട്ടിഫിക്കറ്റ്)
4. കൃത്രിമക്കാല്‍, ഊന്നുവടി മുതലായവ: പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഡോക്റുടെ കുറിപ്പുകള്‍, ബന്ധം തെളിയിക്കുന്ന രേഖ
തിരികെയെത്തിയ പ്രവാസികളെ സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനമുണ്ടാക്കാന്‍ പ്രാപ്തരാക്കുകയാണ് ഇൗ പദ്ധതിയുടെ ലക്ഷ്യം. അതിനുവേണ്ട ബാങ്ക് വായ്പകള്‍ മൂലധന, പലിശ സബ്സിഡിയോടെ ഉറപ്പാക്കും.
ചുരുങ്ങിയത് രണ്ടുവര്‍ഷം വിദേശത്ത് താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്തശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികൾക്കും അത്തരം പ്രവാസികള്‍ ചേര്‍ന്ന് രൂപവത്കരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവക്കും ആനുകൂല്യം ലഭിക്കും.
താല്പര്യമുള്ള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലനക്കളരികള്‍, ബോധവത്കരണ സെമിനാറുകള്‍ എന്നിവയും നടത്തുന്നുണ്ട്.
ദേശസാത്കൃത ബാങ്കുകളുള്‍പ്പെടെ 16 ധനകാര്യസ്ഥാപനങ്ങളാണ് പദ്ധതിയിൽ സഹകരിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനും ബാങ്ക് വായ്പ ഉറപ്പാക്കാനും സംരംഭകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സൗജന്യ വിദഗ്ധ സേവനവും ലഭ്യമാണ്.
ആനുകൂല്യങ്ങൾ
30 ലക്ഷം രൂപ വരെ മൂലധനച്ചെലവ് പ്രതീക്ഷിക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡി (പരമാവധി മൂന്നുലക്ഷം രൂപ വരെ) നൽകും.
നോര്‍ക്ക-റൂട്ട്സുമായി ധാരണപത്രം ഒപ്പിട്ടിട്ടുള്ള സംസ്ഥാനത്തെ ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, സഹകരണ ബാങ്കുകളില്‍നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ ഉള്ള വായ്പകള്‍ക്കാണ് സബ്സിഡി ലഭിക്കുക. കൂടാതെ, മുടക്കമില്ലാതെ മാസഗഡു തിരിച്ചടക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേക്ക് പലിശയിനത്തിൽ മൂന്നു ശതമാനം സബ്സിഡിയും ലഭിക്കും.
വായ്പ അനുവദിക്കുന്ന ബാങ്കുകള്‍
കെ.എസ്.ബി.ഡി.ഡി.സി, സ്റ്റേറ്റ് ബാങ്ക് ഏഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സൗത്ത് ഇന്ത്യൻ ബാങ്ക്, കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്, സംസ്ഥാന പട്ടികജാതി–വര്‍ഗ വികസന കോര്പറേഷന്, കേരളസംസ്ഥാന പ്രവാസി ക്ഷേമവികസന കോഓപറേറ്റിവ് സൊസൈറ്റി മലപ്പുറം, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കേരള ബാങ്ക്, കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്, ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.