?ഇവിടെ ബ്ലഡ് മണി (ദിയാധനം)നിലവിലുണ്ടോ. മറ്റു ഗൾഫ് രാഷ്ട്രങ്ങളിലിത് നിലവിലുള്ളതായി കേൾക്കുന്നു. ഇവിടെ ശരിയ നിയമം ബാധകമാണോ -റിയാസ്
• ബഹ്റൈനിൽ ബ്ലഡ് മണി (ദിയാധനം) നിലവിലില്ല. ഏതെങ്കിലും വ്യക്തികൾക്ക് ഏതെങ്കിലും കാര്യങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ക്രിമിനൽ കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സിവിൽ കോടതിയിൽ നഷ്ടപരിഹാരത്തിനായി കേസ് കൊടുക്കാം. ഇതിന് വ്യവസ്ഥയുണ്ട്. ഇവിടെ മുസ്ലിം മത വിശ്വാസികൾക്ക് മാത്രമേ ശരിയ നിയമം ബാധകമാകൂ. ഇതര മതസ്ഥർക്ക് അവരവരുടെ വ്യക്തിനിയമങ്ങളാണ് ബാധകം. അതായത് ഹിന്ദു ആണെങ്കിൽ ഹിന്ദു നിയമവും ക്രിസ്ത്യൻ മത വിശ്വാസികൾക്ക് ക്രിസ്ത്യൻ നിയമവുമാണ് ബാധകമാകുന്നത്.
?പുതിയ നിയമപ്രകാരം ബി.ഡി.എഫ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാർ സർവിസ് മണിക്ക് അർഹരാണോ - രജനി
• ഈ പംക്തിയിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ബാധകമായ തൊഴിൽ നിയമങ്ങളാണ് പരാമർശിക്കുന്നത്. സ്വകാര്യമേഖലയിലെ തൊഴിൽ നിയമം സർക്കാർ, ബി.ഡി.എഫ്, പബ്ലിക്ക് സെക്യൂരിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ബാധകമല്ല. അവർക്ക് വേറെ നിയമങ്ങൾ നിലവിലുണ്ട്. അതു പ്രകാരമാണ് അവരുടെ തൊഴിൽ സംബന്ധമായ കാര്യങ്ങൾ തീരുമാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.