മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിലെ കോവിഡ് മുൻനിര പോരാളികളെ ഡൊമിനോസ് പിസ ബഹ്റൈൻ ആദരിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിെൻറ ഭാഗമായാണ് അൽ ഹിലാലിലെ ജീവനക്കാർക്കും അഭിനന്ദനവുമായി എത്തിയത്.
കോവിഡ് പ്രതിരോധത്തിന് വിപുലമായ സേവനങ്ങളാണ് അൽ ഹിലാൽ ജീവനക്കാർ നിർവഹിച്ചത്. കോവിഡ് പരിശോധനകൾക്കു പുറമേ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ക്വാറൻറീൻ കേന്ദ്രങ്ങളും ഒരുക്കി. ഇൗ കേന്ദ്രങ്ങളിൽ എല്ലാ മെഡിക്കൽ സേവനങ്ങളും ഒരുക്കിയിരുന്നു. അൽ ഹിലാൽ ഇതുവരെ ഒരു ലക്ഷം പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ചികിത്സയിൽ കഴിഞ്ഞ 5000ത്തോളം പേർ സുഖം പ്രാപിക്കുകയും ചെയ്തു.
മഹാമാരിയുടെ നാളുകളിൽ വെല്ലുവിളി ഏറ്റെടുത്ത് സേവനം നടത്തിയ മുൻനിര പോരാളികളെ ആദരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡൊമിനോസ് റീജനൽ മാർക്കറ്റിങ് ഡയറക്ടർ ഹുസൈൻ നബീൽ അബ്ദുല്ല പറഞ്ഞു.
നമ്മുടെ സമൂഹത്തിെൻറ നെട്ടല്ലാണ് ഇൗ മുന്നണിപ്പോരാളികൾ എന്നും അവരെ ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നും അൽ ഹിലാൽ ശഹൽത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.