നീറ്റ്, ഉപരിപഠന സംശയങ്ങൾ തീർക്കാൻ ഡോക്ടർമാർ എത്തുന്നു

മ​നാ​മ: ബ​ഹ്റൈ​നി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​യും പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നും കൃ​ത്യ​മാ​യ ഭാ​വി​നി​ർ​ണ​യം ന​ട​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നും​വേ​ണ്ടി ഡോ​പ്പ​യി​ലെ ഡോ​ക്ട​ർ​മാ​ർ ബ​ഹ്റൈ​നി​ൽ എ​ത്തു​ന്നു.

പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് എ​ന്തു പ​ഠി​ക്ക​ണം, എ​ങ്ങ​നെ പ​ഠി​ക്ക​ണം, എ​വി​ട​ന്ന് തു​ട​ങ്ങ​ണം എ​ന്നി​ങ്ങ​നെ തു​ട​ങ്ങി മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്ക് പ​ഠി​ക്കാ​നാ​കും. കൂ​ടാ​തെ, പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നീ​റ്റ് സ്കൂ​ൾ ഇ​ൻ​റ​ർ​വ്യൂ​വും പ്ല​സ് ടു ​ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​ഭി​രു​ചി​യ​നു​സ​രി​ച്ച് ഭാ​വി തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഡീ-​നാ​റ്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റും, 2024 നീ​റ്റി​ന് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള റി​പ്പീ​റ്റേ​ഴ്സ് ഐ​യിം​സ് ബാ​ച്ച് ഇ​ൻ​റ​ർ​വ്യൂ​വും പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ന​ട​ക്കു​ന്ന​താ​ണ്.

മേ​യ് 18, 19 തീ​യ​തി​ക​ളി​ലാ​ണ് ഈ ​പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ കേ​ര​ള സ​മാ​ജി​ൽ​വെ​ച്ചാ​യി​രി​ക്കും പ​രി​പാ​ടി ന​ട​ക്കു​ക. ഇ​ൻ​റ​ർ​വ്യൂ​ക​ൾ​ക്കും ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​നും നേ​ര​ത്തേ ബു​ക്ക് ചെ​യ്യേ​ണ്ട​തു​ണ്ട്. സൗ​ജ​ന്യ ബു​ക്കി​ങ്ങി​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും വേ​ണ്ടി വി​ളി​ക്കു​ക: +973 3693 9596.

Tags:    
News Summary - Dopa doctors in Bahrain.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.