മനാമ: മലങ്കര മാർത്തോമ സുറിയാനി സഭയുടെ മുൻ പരമാധ്യക്ഷനും 20ാം മാർത്തോമയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തക്ക് ബഹ്റൈൻ മാർത്തോമ ഇടവക ആദരാഞ്ജലി അർപ്പിച്ചു. ഒാൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭ കോട്ടയം-കൊച്ചി ഭദ്രസനാധിപൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായിരുന്നു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിെൻറ വേര്‍പാട് ഭാരത ക്രൈസ്തവ സഭക്ക് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ മാർത്തോമ ഇടവക വികാരി ഫാ. ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ചാക്കോ പി. മത്തായി പ്രാരംഭ പ്രാർഥന നടത്തി. ഇടവക ആക്ടിങ് സെക്രട്ടറി സണ്‍സി ചെറിയാന് സ്വാഗതം പറഞ്ഞു. ബഹ്റൈൻ മാർത്തോമ ഇടവക സഹവികാരി ഫാ. വി.പി. ജോൺ, ബഹ്റൈനിലെ എക്യൂമിനിക്കൽ സഭയിലെ വൈദികരായ ഫാ. ബിജുമോൻ ഫിലിപ്പോസ്, ഫാ. സാം ജോർജ്, ഫാ. റോജൻ പേരകത്ത്, ഫാ. നോബിൻ തോമസ്, ഫാ. ഷാബു ലോറൻസ് എന്നിവർ അനുശോചനം അർപ്പിച്ചു.
ഇടവകയെ പ്രതിനിധാനംചെയ്ത് എം.ടി. മാത്യൂസ് (സി.ഇ.ഒ, അൽമൊയ്യെദ് കോൺട്രാക്ടിങ്), കോശി സാമുവേൽ (സഭാ കൗൺസിൽ മെംബർ), കുരുവിള പി. മത്തായി, ജോൺ ജോർജ് എന്നിവർ സംസാരിച്ചു. ഇടവക ട്രസ്റ്റി ബിജു കുഞ്ഞച്ചൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇടവക അക്കൗണ്ടൻറ് അലക്സാണ്ടർ തോമസ് നന്ദി പറഞ്ഞു. സഭാ മണ്ഡലം മെംബർ ശാന്തി മാത്യൂസ് സമാപന പ്രാർഥന നടത്തി.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിെൻറ ബഹ്റൈൻ സന്ദർശനത്തിെൻറ ഹ്രസ്വ വിഡിയോ ഇടവക മീഡിയാ ടീമിെൻറ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. പാരീഷ് ക്വയർ പ്രത്യാശാ ഗാനങ്ങൾ ആലപിച്ചു. മഹിമ സൂസൻ തോമസ് പ്രോഗ്രാം അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.