മനാമ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ഡി.ഇ.ഡബ്ല്യു.എ ) ഉപസ്ഥാപനമായ അൽ ഇത്തിഹാദ് എനർജി സർവിസ് കമ്പനിയുമായി വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) കരാറിൽ ഒപ്പുവെച്ചു.
ദുബൈ വൈദ്യുതി, ജല അതോറിറ്റിക്ക് കീഴിലുള്ള എനർജി സേവനത്തിനുള്ള കമ്പനിയാണ് അൽ ഇത്തിഹാദ് എസ്കോ. പരമ്പരാഗത ഊർജ സ്രോതസ്സുകൾക്ക് പകരം നവീന ഊർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്താനും അതുവഴി കാർബൺ ബഹിർഗമനം കുറക്കാനുമാണ് സഹകരണം വഴി ലക്ഷ്യമിടുന്നതെന്ന് കരാറിൽ ഒപ്പുവെച്ചുകൊണ്ട് ജല, വൈദ്യുതി അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് വ്യക്തമാക്കി.
2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ബഹ്റൈനിൽ എനർജി സർവിസസ് കമ്പനി സ്ഥാപിക്കുന്നതിനുള്ള കഫ പ്രോഗ്രാം നടപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സഹകരണം.ഊർജ ഉപയോഗവുമായി ബന്ധപ്പെട്ട് നീണ്ട നാളത്തെ പ്രവൃത്തി പരിചയമുള്ള എസ്കോയുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുള്ളതായും അദ്ദേഹം പറഞ്ഞു. ഊർജ ഉപയോഗം കുറക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യകളും കൺസൽട്ടൻസിയുമാണ് എസ്കോ നൽകുക.
എനർജി സർവിസ് കമ്പനികളുടെ (എസ്കോ) പങ്കാളിത്തത്തോടെ പൊതു-സ്വകാര്യ മേഖലകളിലെ ഉയർന്ന ഉപഭോഗമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്നതാണ് കഫ പ്രോഗ്രാം ലക്ഷ്യമിടുന്നത്. ബൈയിൽ ഈ മേഖലയിൽ 11 വർഷത്തെ പ്രവർത്തനപരിചയമുള്ള സ്ഥാപനമാണ് അൽ ഇത്തിഹാദ് എനർജി സർവിസ് കമ്പനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.