സാമ്പത്തിക ഉത്തേജന പാക്കേജ് തൊഴിലവസരമൊരുക്കും - മന്ത്രി

മനാമ: സാമ്പത്തിക ഉത്തേജന പാക്കേജ് കൂടുതൽ തൊഴിലവസരമൊരുക്കുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. മന്ത്രാലയ കോഓഡിനേഷൻ ആൻഡ് ഫോളോ അപ് കമ്മിറ്റിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരം നടപ്പാക്കിയ സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ ഗുണഫലങ്ങൾ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഊർജം പകരുമെന്നും അതുവഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ മന്ത്രാലയത്തിന്‍റെ മുൻഗണനകളെക്കുറിച്ചും അത് നടപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ചർച്ചകൾ നടന്നു.

Tags:    
News Summary - Economic stimulus package will create employment - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.