മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘എജുകഫേ’യിൽ ദാർ അൽ ഷിഫ ഹെൽത്ത് കെയർ പാർട്ണറായി കൈകോർത്തു. ദാർ അൽ ഷിഫ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദ് അലി, ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല, അഡ്വൈർടൈസിങ് മാനേജർ സക്കീബ് വലിയപീടികക്കൽ, ദാർ അൽ ഷിഫ മാർക്കറ്റിങ് ഹെഡ് മുഹമ്മദ് റജുൽ, ക്വാളിറ്റി മാനേജർ ഡോ. നിസാർ അഹമ്മദ് എന്നിവർ ചേർന്ന് എജുകഫേ പോസ്റ്റർ പ്രകാശനം ചെയ്തു.
ഡിസംബർ ആറ്, ഏഴ് തീയതികളിൽ ഗുദൈബിയ ഇന്ത്യൻ ക്ലബിൽവെച്ച് നടക്കുന്ന ‘എജുകഫേ’യിൽ നിരവധി യൂനിവേഴ്സിറ്റികളും പ്രമുഖരായ വ്യക്തികളും പങ്കെടുക്കും. ‘എജുകഫേ’യിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ മെഡിക്കൽ പരിശോധന ദാർ അൽ ഷിഫ ലഭ്യമാക്കിയിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, യൂറിക് ആസിഡ്, കരൾ വീക്കം(SGPT), ബി.എം.ഐ തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ ഉണ്ടായിരിക്കും. കൂടാതെ ദാറുൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ശാഖയിൽ 10 ദിവസത്തിനുള്ളിൽ സൗജന്യ ഡോക്ടർ പരിശോധനയും ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.