മനാമ: അഭിരുചി മനസ്സിലാക്കി ഇഷ്ടമുള്ള കോഴ്സുകളും കോളജുകളും സർവകലാശാലകളും തിരഞ്ഞെടുക്കാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കാനുദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഗൾഫ് മാധ്യമം ‘എജുകഫേ’യുടെ ഒരുക്കം പൂർത്തിയായി.
‘എജുകഫേ’യിൽ പങ്കെടുക്കുന്ന പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ രാജമൂർത്തിയും ഡോ. സൗമ്യ സരിനും ബഹ്റൈനിലെത്തി. ഇരുവർക്കും എയർപോർട്ടിൽ സ്വീകരണം നൽകി. ഡിസംബർ ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ ക്ലബിൽ നടക്കുന്ന മേളയിലേക്ക് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
നാട്ടിലെയും ബഹ്റൈനിലെയുമടക്കം ജി.സി.സി രാജ്യങ്ങളിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും സർവകലാശാലകളുടെ കോഴ്സുകളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്ന മേളയുടെ രജിസ്ട്രേഷൻ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് രണ്ടു മുതൽ രാത്രി എട്ടുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയുമാണ് ‘എജുകഫേ’. മേളയുടെ സംഘാടനത്തിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. https://www.myeducafe.com എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ക്യു.ആർ കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.