മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ് ബിൻ അലി അൽ നുെഎമി ആതിഥ്യം വഹിച്ച റമദാൻ മജ്ലിസ് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്ദർശനം നടത്തി. സർവ്വെ, ലാൻറ് രജിസ്ട്രേഷൻ ബ്യൂറോ പ്രസിഡൻറ് ശൈഖ് സൽമാൻ ബിൻ അബ്ദുല്ല ആൽ ഖലീഫ, അംഗങ്ങൾ, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, അംബാസഡർമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, മുതിർന്ന ഒൗദ്യോഗിക വ്യക്തികൾ, വ്യാപാര പ്രമുഖർ, മാധ്യമ പ്രമുഖർ തുടങ്ങിയവർ മജ്ലിസിൽ സംബന്ധിച്ചു.
ബഹ്റൈൻ വികസനരംഗത്ത് ഉണ്ടാകുന്ന വികസനത്തെ കുറിച്ച് പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലെ ഉണർവുകളെ കുറിച്ച് മജ്ലിസിൽ വിദ്യാഭ്യാസ മന്ത്രി എടുത്തുപറഞ്ഞു. 2017-201 അധ്യയന വർഷത്തിൽ ഇൻറർമീഡിയറ്റ് വിദ്യാർഥികൾക്കായി സാേങ്കതിക, തൊഴിൽപരമായ വൈദഗ്ധ്യം നൽകും. നിലവിലെ സ്കൂൾ വർഷത്തിൽ 5161 പേർ സാേങ്കതിക പഠനവും 755പേർ കൊമേഴ്സ് പഠനവും നടത്തുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.