മനാമ: നിർധനരായ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിദ്യാകിരണം പദ്ധതിയിലേക്ക് ബഹ്റൈൻ പ്രതിഭ സമാഹരിച്ച തുക കൈമാറി. ഓണമധുരം എന്നപേരിൽ നടത്തിയ പായസവിതരണത്തിലൂടെയാണ് 3.75 ലക്ഷം രൂപ സമാഹരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയെൻറ ഓഫിസിലെത്തി പ്രതിഭ രക്ഷാധികാരി സമിതി അംഗം മഹേഷ് യോഗിനാഥ്, പ്രതിഭ സെൻട്രൽ കമ്മിറ്റി ജോ. സെക്രട്ടറി ബിനു സൽമാബാദ്, പ്രതിഭ വനിതവേദി എക്സിക്യൂട്ടിവ് മെംബർ രശ്മി മഹേഷ് എന്നിവർ തുക കൈമാറി. ചടങ്ങിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ സന്നിഹിതനായിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് പ്രവാസികളിൽനിന്ന് ശേഖരിച്ച വാക്സിൻ ചലഞ്ചിലേക്കുള്ള 15 ലക്ഷം രൂപ, കെയർഫോർ കേരള എന്ന പദ്ധതിക്ക് വേണ്ടി ശേഖരിച്ച 15 ലക്ഷം രൂപ എന്നിവക്ക് പുറമെയാണ് വിദ്യാകിരണം പദ്ധതിയിലേക്ക് തുക സമാഹരിച്ചതെന്ന് പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡൻറ് കെ.എം. സതീഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.