മനാമ: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഈദ് പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
ബലിപെരുന്നാൾ ദിനമായ ഞായറാഴ്ച വൈകീട്ട് ഏഴിന് മനാമ കന്നട ഭവൻ ഓഡിറ്റോറിയത്തിലാണ് മെഹ്ഫിലെ ഈദ് അരങ്ങേറുന്നത്.
പ്രമുഖ മദ്ഹ് ഗായകൻ ഹാഫിള് സ്വാദിഖലി ഫാളിലി, സുഫൈർ സഖാഫി പടിഞ്ഞാറത്തറ എന്നിവർ നയിക്കുന്ന ഇശൽവിരുന്ന് ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളടക്കം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി രാവിലെ പെരുന്നാൾ നിസ്കാര ശേഷം ബഹ്റൈനിലെ വിവിധ സെൻട്രൽ കേന്ദ്രങ്ങളിൽ ഈദ് മുലാഖാത്ത് സംഘടിപ്പിക്കും. സന്ദേശ പ്രഭാഷണം, മധുരവിതരണം, ദുആ മജ് ലിസ് എന്നിവ നടക്കും.
ഇതുസംബന്ധമായി ചെയർമാൻ അബ്ദുൽ സലാം മുസ് ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം, മുസ്തഫ ഹാജി കണ്ണപുരം, അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, ഷാനവാസ്, മദനി, സിയാദ് വളപട്ടണം, അബ്ദുസമദ് കാക്കടവ്, ശമീർ പന്നൂർ, ഷംസു പൂക്കയിൽ, നിസാർ എടപ്പാൾ, ഷംസുദ്ദീൻ സഖാഫി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.