മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി സഹകരിച്ച് ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ അൽ മന്നാഇ മലയാളം വിഭാഗം നടത്തിവരുന്ന ഈദ് ഗാഹുകൾ ഈ പ്രാവശ്യവും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉമർ ഫൈസി നേതൃത്വം നൽകും. ഉമ് അൽ ഹസ്സ്വം സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ് നമസ്കാരത്തിന് സെന്റർ സമീർ ഫാറൂഖി നേതൃത്വം നൽകും. മുഹറഖ്, ഹിദ്ദ്, അറാദ് എന്നീ പ്രദേശത്തുള്ളവരുടെ സൗകര്യാർത്ഥം അൽ ഹിദായ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹിദ്ദ് സെക്കൻഡറി ഗേൾസ് ഹൈ സ്കൂൾ ഗ്രൗണ്ടിലും ഈദ്ഗാഹുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈദ്ഗാഹുകളുടെ സുഗമമായ നടത്തിപ്പിനും തുടർന്ന് വരുന്ന ഈദ് സംഗമത്തി ന്റെ വിജയത്തിനുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
അബ്ദുൽ ഗഫൂർ പാടൂർ മുഖ്യ രക്ഷാധികാരിയായ സംഘത്തിന്റ മറ്റ് ഭാരവാഹികൾ: അബ്ദു റസാഖ് വി.പി. (ചെയ.), അബ്ദുൽ അസീസ് ടി.പി. (വൈസ് ചെയ.), അബ്ദു സലാം ചങ്ങരംചോല (കൺ.), രിസാലുദ്ദീൻ (ജോ. കൺ.), ബിനു ഇസ്മാഈൽ (ഓർഗനൈസിങ്), മുഹമ്മദ് നസീർ (പ്രോഗ്രാം), ഫഖ്റുദ്ദീൻ അലി അഹ്മദ്, അബ്ദുൽ ഗഫൂർ വെളിയങ്കോട് (പബ്ലിസിറ്റി) ദിൽഷാദ് മുഹറഖ് (വോളന്റീർ) മുഹമ്മദ് കോയ (ട്രാൻസ്പോർട്ട്), സി.എം. അബ്ദു ലത്വീഫ്, സക്കീർ ഹുസ്സൈൻ ഹിദ്ദ് (റഫ്രഷ്മെന്റ്), റഷീദ് മാഹി, സാദിഖ് ബിൻ യഹ്യ (മീഡിയ) ഹനീഫ പി.പി. (റിസപ്ഷൻ) ഹംസ കെ. ഹമദ് (ഫിനാൻസ്) ഗഫൂർ ആർ. എ. പാടൂർ, നിസാർ വെളിയങ്കോട് (ടെക്നിക്കൽ സപ്പോർട്ട്), നഫ്സിൻ (ഐ.ടി) സമീർ അലി റിഫ, സയ്യിദ് ഷബീർ (ട്രാഫിക്), ഷംസീർ ഒ.വി. (വെന്യൂ അറേഞ്ച്മെന്റ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.