മനാമ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഈസ ടൗൺ പാർക്ക് ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ ഭാരവാഹികൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ഡയറക്ടർ ആസിം അബ്ദുല്ലത്തീഫ്, മുനിസിപ്പൽ ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അബ്ദുല്ലത്തീഫ്, ഒന്നാം മണ്ഡലത്തിലെ മുനിസിപ്പൽ അംഗം അബ്ദുല്ല സാലിഹ് ദറാജ്, സർവിസ് ആൻഡ് റിസർച്ച് വിഭാഗം മേധാവി മുഹമ്മദ് അൽ നുഐമി എന്നിവരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നവീകരണ, വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ 5941 ചതുരശ്ര മീറ്ററിലുള്ള പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിൽ ഏറെ സന്തോഷമുള്ളതായി മുനിസിപ്പൽ ഡയറക്ടർ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ല വ്യക്തമാക്കി. കൂടുതൽ ഹരിത പ്രദേശങ്ങൾക്ക് രൂപകൽപന നടത്തുകയും ഇതിന്റെ ഭാഗമായി 146 വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാർക്കിലാവശ്യമായ അനുബന്ധ സൗകര്യങ്ങൾ വർധിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലസിക്കുന്നതിനുള്ള കേന്ദ്രമായി ഇത് മാറുമെന്നാണ് കണക്കാക്കുന്നത്. കുട്ടികൾക്ക് പ്രത്യേക കളി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വാക്വേ, കളിസ്ഥലം, ഹരിത മേഖല എന്നിങ്ങനെയായി വൈവിധ്യങ്ങളാണ് പാർക്കിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.