Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​സ ടൗ​ൺ പാ​ർ​ക്ക്​...

ഈ​സ ടൗ​ൺ പാ​ർ​ക്ക്​ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
inauguration
cancel

മ​നാ​മ: ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഈ​സ ടൗ​ൺ പാ​ർ​ക്ക്​ ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മു​നി​സി​പ്പ​ൽ ഡ​യ​റ​ക്​​ട​ർ ആ​സിം അ​ബ്​​ദു​ല്ല​ത്തീ​ഫ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല ​ഇ​ബ്രാ​ഹിം അ​ബ്​​ദു​ല്ല​ത്തീ​ഫ്, ഒ​ന്നാം മ​ണ്ഡ​ല​ത്തി​ലെ മു​നി​സി​പ്പ​ൽ അം​ഗം അ​ബ്​​ദു​ല്ല സാ​ലി​ഹ്​ ദ​റാ​ജ്, സ​ർ​വി​സ്​ ആ​ൻ​ഡ്​ റി​സ​ർ​ച്ച്​ വി​ഭാ​ഗം മേ​ധാ​വി മു​ഹ​മ്മ​ദ്​ അ​ൽ നു​ഐ​മി എ​ന്നി​വ​രും മ​റ്റ്​ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ന​വീ​ക​ര​ണ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ 5941 ച​തു​ര​ശ്ര മീ​റ്റ​റി​ലു​ള്ള പാ​ർ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി മു​നി​സി​പ്പ​ൽ ഡ​യ​റ​ക്​​ട​ർ ആ​സിം അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ബ്​​ദു​ല്ല വ്യ​ക്​​ത​മാ​ക്കി. കൂ​ടു​ത​ൽ ഹ​രി​ത​ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ രൂ​പ​ക​ൽ​പ​ന ന​ട​ത്തു​ക​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 146 വൃ​ക്ഷ​ത്തൈ​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. പാ​ർ​ക്കി​ലാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ന​വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഉ​ല്ല​സി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​മാ​യി ഇ​ത്​ മാ​റു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക്​ ​പ്ര​ത്യേ​ക ക​ളി സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ക്​​വേ, ക​ളി​സ്ഥ​ലം, ഹ​രി​ത മേ​ഖ​ല എ​ന്നി​ങ്ങ​നെ​യാ​യി വൈ​വി​ധ്യ​ങ്ങ​ളാ​ണ്​ പാ​ർ​ക്കി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationEisa Town Park
News Summary - Eisa Town Park Inaugurated
Next Story