മനാമ: സ്വകാര്യ മേഖലയിലെ മികവുറ്റ സ്ഥാപനങ്ങളെയും കഴിവ് തെളിയിച്ച ജീവനക്കാരെയും ആദരിച്ചു.ഹമദ് രാജാവിനുവേണ്ടി തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രിയും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഹമദ് ാജാവിന്റെ നേതൃത്വത്തിനുകീഴിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമായി കോവിഡ്-19 സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ ഫലപ്രദമായി മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിന് രാജ്യം പദ്ധതി ആവിഷ്കരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപങ്ങളും മികച്ച സംരംഭകരാവാൻ പൗരന്മാർക്ക് സൗകര്യമൊരുക്കുന്നതും അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.