മനാമ: പത്രവായനയോടെ അല്ലാതെ ഒരു ദിവസം തുടങ്ങുന്ന കാര്യം ഇന്നും ബഹുഭൂരിപക്ഷം മലയാളികൾക്കും ചിന്തിക്കാൻ കഴിയാത്ത ഒന്നാണ്. അവർ പ്രവാസികളാകുമ്പോ ൾ ഗൃഹാതുരത്വത്തോടൊപ്പം ഈ ശീലവും കൂടെ കൂട്ടുകയാണ്. അത് തികച്ചും അനുഭവേദ്യമാക്കിയതിൽ 'മാധ്യമം' ദിനപത്രത്തിന്റെ പങ്ക് വളരെ വലുതാണ്.
കാരണം അതുവരെ തലേദിവസത്തെ പത്രംകൊണ്ട് തൃപ്തിപ്പെട്ടവർക്ക് അതത് ദിവസങ്ങളിലെ പത്രം ചൂടോടെ ലഭിക്കാൻ തുടങ്ങിയത് ഗൾഫിൽ ആദ്യമായി ബഹ്റൈനിൽ മാധ്യമം അച്ചടിച്ചു തുടങ്ങിയതിന് ശേഷമാണ്. നേരിനെ ഉറക്കെ പറയാനുള്ള ആർജവം അതാണ് ‘മാധ്യമ’ത്തെ ഓരോ മലയാളിയും ഒപ്പം കൂട്ടാനുള്ള മുഖ്യ കാരണം.
ആ ഒരു ശീലം പത്രത്തെ അധികാരികളുടെ കണ്ണിലെ കരടാക്കി മാറ്റിയെങ്കിലും എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ചു പത്രം മുന്നോട്ട് പോകുന്നത് നേരും നന്മയും ഇനിയും മരിച്ചിട്ടില്ല എന്നതിന്റെ ഉത്തമോദാഹരണമാണ്. വാർത്താമാധ്യമങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താനും അതേറെ സഹായകരമായിട്ടുണ്ട്. ഒരു വാർത്താ മാധ്യമം എന്നതിലുപരി സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ പ്രവാസ ഭൂമിയിൽ നടത്തിക്കൊണ്ട് അച്ചടി മാധ്യമങ്ങൾക്കിടയിൽ ഏറെ മുന്നിലാണ് എന്നും തങ്ങളുടെ സ്ഥാനമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പത്രം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.