മനാമ: ന്യൂ മില്ലേനിയം സ്കൂളിൽ ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം നിറവേറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒരാഴ്ച നീണ്ട പരിപാടികൾ നടത്തിയത്. പോസ്റ്റർ ഡിസൈനിങ്, മുദ്രാവാക്യ രചന, പേപ്പർ ബാഗ് നിർമാണം, സംഘചർച്ച തുടങ്ങിയവയിൽ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. ഫലപ്രദമായ മാലിന്യ നിർമാർജനം, ഇ-വേസ്റ്റിൽനിന്ന് മികച്ചതുണ്ടാക്കുക എന്നിവയെക്കുറിച്ച് സ്കൂളിലെ പരിസ്ഥിതി ക്ലബ് കാമ്പയിനും നടത്തി.
പ്രകൃതിയോട് ഇണങ്ങിക്കഴിയുന്ന ജീവിതരീതി വളർത്തിയെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതിന് സ്കൂളുകൾക്ക് വലിയ പങ്കുണ്ടെന്ന് പ്രിൻസിപ്പൽ അരുൺ കുമാർ ശർമ സന്ദേശത്തിൽ പറഞ്ഞു. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവർ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.