മനാമ: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒരാഗോള സൗഹൃദക്കൂട്ട് ബഹ്റൈന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. കേരള സമാജത്തിലെ എം. എം. രാമചന്ദ്രന്‍ ഹാളില്‍ ചേര്‍ന്ന യോഗം പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് വേണ്ടി പ്രാർ ഥന നടത്തി.ചാവക്കാട്ടുകാരെ മാത്രം ഉള്‍പ്പെടുത്തി ബഹ്റൈനിൽ ആദ്യമായാണ് ഒരു പൊതുവേദി നിലവില്‍ വരുന്നതെന്ന് സംഘാടകർ പറഞ്ഞു. യോഗത്തില്‍ മനോഹര്‍ പാവറട്ടി ആദ്യ അംഗത്വ ഫോം ഹംസ ചാവാക്കാട്, ഗണേഷ്, ബാലു,സലിം എന്നിവര്‍ക്ക് നല്‍കി ഉത്ഘാടനം നിര്‍വ്വഹിച്ചു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് സ്ഥിരം കമ്മിറ്റിക്ക് രൂപം കൊടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
യോഗത്തില്‍,ഷുഹെെബ് തിരുവത്ര (പ്രസിഡന്‍റ്),യൂസഫ് അലി (ജനറല്‍ സെക്രട്ടറി)ഷിബു ഗുരുവായൂര്‍ (വൈസ് പ്രസിഡൻറ്)സുഹൈൽ (ജോയൻറ് സെക്രട്ടറി)
ഹംസ ചാവക്കാട്, വൈശാഖ്,റംഷാദ് എന്നിവരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റി രൂപവത്ക്കരിച്ചു. യൂസഫ് അലി ചാവക്കാട് സ്വാഗതം പറഞ്ഞു. ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു. സുഹൈല്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.