??????????? ??????????? ???????: ????? ???????, ??? ????? ?????? , ????????? ???????????.

പുസ്​തക കവർ ചിത്രരചന, കാർട്ടൂൺ മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ‘ഖസാക്കി​​െൻറ ഇതിഹാസം’ നോവൽ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പുസ്​തക കവർ ചിത്രരചന - കാർട്ടൂൺ മത്സര വിജയികളെ പ്രഖ്യാപിച്ചു. കവർ ചിത്രരചന കുട്ടികളുടെ വിഭാഗത്തിൽ ശില്പ സന്തോഷ് ഒന്നാം സ്ഥാനവും മിയ മറിയം അലക്സ് രണ്ടാം സ്ഥാനവും പത്മപ്രിയ പ്രിയദർശിനി മൂന്നാം സ്ഥാനവും നേടി.

മുതിർന്നവരുടെ വിഭാഗത്തിൽ രാജീവ് പത്മനാഭൻ ഒന്നാം സ്ഥാനവും ലത മണികണ്ഠൻ, പ്രിയദർശിനി മനോജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുട്ടികൾക്കായുള്ള കാർട്ടൂൺ മത്സരത്തിൽ മിയ മറിയം അലക്സും ശില്പ സന്തോഷും സമ്മാനങ്ങൾ നേടിയപ്പോൾ മുതിർന്നവരുടെ മത്സരത്തിൽ റോഷിത് കൊടിയേരിയ്ക്കും വിനു രഞ്ചുവിനുമാണ് സമ്മാനങ്ങൾ.

മുതിർന്നവരുടെ വിഭാഗത്തിലെ വിജയികൾ: രാജീവ് പത്മനാഭൻ, ലത മണികണ്​ഠൻ, പ്രിയദർശിനി മനോജ്, റോഷിത് കൊടിയേരി, വിനു രഞ്ചു

വ്യാഴാഴ്ച രാത്രി എട്ടിന്​ സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ഡോ.പി.കെ.രാജശേഖരൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. ഇതി​​െൻറ ഭാഗമായി
ഒ.വി.വിജയൻ വരച്ച കാർട്ടൂണുകളുടേയും മത്സരത്തിൽ പങ്കെടുത്തവർ വരച്ച ചിത്രങ്ങളുടേയും പ്രദർശനവും ഉണ്ടായിരിക്കും.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT